പി.വി. അന്‍വറിനെതിരെ നടന്‍ ജോയി മാത്യു രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പി.വി അന്‍വറിനെതിരെ നടന്‍ ജോയി മാത്യു രംഗത്ത്. അന്‍വറിനെ യുഡിഎഫില്‍ പ്രവേശിപ്പിക്കാത്ത വി.ഡി.സതീശനെ താന്‍ സല്യൂട്ട് ചെയ്യുകയാണെന്നും അന്‍വറിന് അവിടെ കിട്ടിയ വോട്ട് ആര് നിന്നാലും കിട്ടുമെന്നും ജോയ് മാത്യു പറഞ്ഞു. അന്‍വറിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ പല നേതാക്കന്‍മാരും ശ്രമിക്കുന്നുണ്ട്. അവരെ പറഞ്ഞ് മനസ്സിലാക്കണമെന്നും ജോയി മാത്യു പറഞ്ഞു. കോഴിക്കോട് ഡിസിസിയില്‍ നടന്ന സി.കെ.ജി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”അന്‍വര്‍ അവിടെ മത്സരിക്കുമ്പോള്‍ നമ്മുടെ എല്ലാം കണക്കുപ്രകാരം ആ വോട്ട് ലഭിക്കുമായിരുന്നു. ഏത് പൊട്ടന്‍ നിന്നാലും അന്‍വറിന് കിട്ടിയ വോട്ട് കിട്ടും. കാരണം ഒമ്പത് കൊല്ലം എംഎല്‍എ ആയിട്ടുള്ള ഒരാള്‍ മിനിമം ഒരു ആയിരം വീടുകളില്‍ ജനനത്തിനോ മരണത്തിനോ കല്യാണത്തിനോ പോയിട്ടുണ്ടാകും.

പലര്‍ക്കും ചെയ്തു നല്‍കിയ സഹായത്തിന്റെ നന്ദിയും ഉണ്ടാവും. അതിനെ വര്‍ഗീയ വോട്ട് എന്നൊന്നും പറയേണ്ടതില്ല. ഒരു വീട്ടില്‍ നിന്ന് മൂന്ന് പേര്‍ വീതം വോട്ട് ചെയ്താല്‍ തന്നെ മുപ്പതിനായിരം വോട്ടുകള്‍ അദ്ദേഹത്തിന് കിട്ടേണ്ടതായിരുന്നു. എന്നാല്‍ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ബുദ്ധി ഉണ്ടായിരുന്നു. അവര്‍ ആര്യാടന് വോട്ട് ചെയ്തു. ഇരുപതിനായിരം വോട്ട് മാത്രമാണ് അന്‍വറിന് കിട്ടിയുള്ളൂ. ബാപ്പുട്ടിക്ക ജയിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. പക്ഷെ ചെറിയ പേടിയുണ്ടായിരുന്നു. കാരണം കടന്നല്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മനുഷ്യന്‍ അവിടെ നിന്നു.അദ്ദേഹത്തെയോ മറ്റോ കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഞാന്‍ ഇവിടെ പ്രസംഗിക്കാന്‍ വരില്ലായിരുന്നു. അവിടെയാണ് സികെജിയുടെ കണിശമായ രാഷ്ട്രീയ നിലപാട് നിങ്ങള്‍ ഉയര്‍ത്തിപിടിച്ചത്.

ആ കാര്യത്തില്‍ വി.ഡി സതീശനെ ഞാന്‍ സല്യൂട്ട് ചെയ്യുകയാണ്. ഈ നിലപാടിലെ കണിശതായാണ് നമ്മുടെ വിജയമെന്ന് ഞാന്‍ പ്രതിപക്ഷ നേതാവിനോട് കണ്ടപ്പോള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ല കാര്യം, നമ്മള്‍ ഒരു നിലപാട് എടുത്താല്‍ അതിന് റിസള്‍ട്ട് ഉണ്ടാകണം. ഇപ്പോഴും അത് പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ശോഭനമായ ഒരു ഭരണകൂടത്തിനെപറ്റിയുള്ള പ്രതീക്ഷയാണ് നിങ്ങള്‍ മുന്നോട്ട് വെക്കുന്നത്. കാരണം അധികാര രാഷ്ട്രീയത്തിന് വേണ്ടി വില പേശുന്ന അതിന് വേണ്ടി എന്ത് ക്രിമിനല്‍ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്ന ആളുകളെ കൂടെ നിര്‍ത്താതിരിക്കുക എന്നതാണ് ചെയ്യേണ്ടത്. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ എന്ത് ഓഫറുകള്‍ മുന്നോട്ട് വെച്ചാലും സ്വീകരിക്കാതിരിക്കുക,” ജോയി മാത്യു പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...