എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന സർക്കാർ. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കി വരുന്ന സമഗ്ര പാക്കേജായ ‘സ്‌നേഹസാന്ത്വനം’ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി 14.40 കോടി രൂപയ്ക്കാണ് സർക്കാർ ഭരണാനുമതി നൽകിയത്. 2026-2027 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് തുക അനുവദിച്ചിരിക്കുന്നത്.അനുവദിച്ച തുകയിൽ പ്രധാന പങ്കും ദുരിതബാധിതർക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനായാണ് വിനിയോഗിക്കുന്നത്.

നിലവിൽ ധനസഹായം ലഭിക്കുന്ന 5,208 എൻഡോസൾഫാൻ ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മുതൽ 2027 മാർച്ച് വരെയുള്ള മാസാന്ത ആശ്വാസധനസഹായത്തിനായി 9,84,31,200 രൂപയും, പുതുതായി ലിസ്റ്റിൽ ഉൾപ്പെടുന്നതായി പ്രതീക്ഷിക്കുന്ന 1,000 ഗുണഭോക്താക്കൾക്കായി 2,64,00,000 രൂപയും മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ, ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയർ ഗിവേഴ്‌സിന് നൽകുന്ന മാസാന്ത ധനസഹായമായ ‘ആശ്വാസകിരണം’ പദ്ധതിക്കായി 64,76,400 രൂപയും വകയിരുത്തി.ദുരിതബാധിത കുടുംബങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 400 കുട്ടികളുടെ 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി 10,05,000 രൂപ അനുവദിച്ചു. പ്രദേശത്തെ 10 മാതൃകാ ചൈൽഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും വിനിയോഗിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമെന്ന് രാഹുൽ ഗാന്ധി; ആയിരത്തിൽ 12 പേർക്ക് മാത്രമാണ് സ്ഥിരം ജോലിയുള്ളതെന്ന്...

0
പ്രയാഗ്‌രാജ്: രാജ്യത്തെ തൊഴിലില്ലായ്മയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

അർജുൻ ആയങ്കിയുടെ കാര്യത്തിൽ കടുത്ത നിലപാടുമായി സിപിഐഎം; പാർട്ടിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് എം.വി. ഗോവിന്ദൻ

0
കണ്ണൂര്‍: ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് സിപിഐഎമ്മുമായി...

​’പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്’; എം. വി ജയരാജനു മറുപടിയുമായി അർജുൻ...

0
കണ്ണൂര്‍: ഒളിവിലിരുന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത് തുടര്‍ന്ന് അര്‍ജുന്‍ ആയങ്കി. അര്‍ജുന്‍...

യുപിഐ സൗജന്യം തന്നെ: വ്യാപാരികൾക്ക് ഭാവിയിൽ യൂസർ ഫീ ബാധകമായേക്കുമെന്ന് കേന്ദ്രത്തിന്റെ വിശദീകരണം

0
ന്യൂഡല്‍ഹി: യുപിഐ സേവനം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍....