ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രി മോദിയ്ക്കായി ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്ത് മാധവന്‍

For full experience, Download our mobile application:
Get it on Google Play

പാരീസ്: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം നടന്‍ മാധവനും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രിയ്ക്കായി ഒരുക്കിയ അത്താഴവിരുന്നില്‍ നടന്‍ മാധവനും പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായി മാറിയിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത വിവരം മാധവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ബാസ്റ്റില്‍ ഡേ ആഘോഷത്തിന്റ് ഭാഗമായി ലൂവ്രെ മ്യൂസിയത്തില്‍ നടന്ന അത്താഴവിരുന്നിലാണ് മാധവന്‍ പങ്കെടുത്തത്. ഫ്രാന്‍സിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള നിമിഷങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ വീഡിയോ മാക്രോണ്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഈ ദൃശ്യങ്ങളിലും മാധവനെ കാണാനാകും. മാക്രോണിന് ഹസ്തദാനം നടത്തുന്ന മാധവനെയും സെല്‍ഫിയെടുക്കുന്നതും ദൃശ്യത്തില്‍ കാണാം.

‘ഇന്ത്യ- ഫ്രാന്‍സ് ബന്ധത്തിനും, ജനങ്ങള്‍ക്കും നല്ലത് ചെയ്യാനുമുള്ള തീക്ഷ്ണവും പ്രത്യക്ഷവുമായ അഭിനിവേശവും അര്‍പ്പണബോധവും 2023 ലെ ബാസ്റ്റില്‍ ഡേ ആഘോഷങ്ങളില്‍ പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ലൂവ്രില്‍ ഫഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കിയ അത്താഴവിരുന്നില്‍ ഇരുവരും തങ്ങളുടെ രാജ്യങ്ങളുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് ആവേശത്തോടെ വിവരിക്കുന്നത് കണ്ടപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടുപോയി’, നടന്‍ പറഞ്ഞു. നമുക്കാവശ്യമുള്ളപ്പോള്‍ ഉചിതമായ സമയത്ത് അവരുടെ കാഴ്ചപ്പാടുകളും സ്വപ്നങ്ങളും നമുക്ക് ഗുണം ചെയ്യട്ടെയെന്ന് ആത്മാര്‍ത്ഥമായി താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മാധവന്‍ പറഞ്ഞു. മാക്രോണ്‍ സെല്‍ഫിയെടുത്തപ്പോള്‍ പ്രധാനമന്ത്രി എഴുന്നേറ്റ് നിന്ന് സെല്‍ഫിയുടെ ഭാഗമായെന്നും, ആ നിമിഷം എന്നേക്കുമായി മനസില്‍ പതിഞ്ഞെന്നും, അത് ഒരിക്കലും മായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്

0
കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്....

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...