കൊച്ചി : നടന്‍ മേള രഘു എന്ന പുത്തന്‍വെളി ശശിധരന്‍ (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ 16ന് വീട്ടില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കെ.ജി ജോര്‍ജ്ജിന്റെ മേളയിലൂടെയാണ് രഘു സിനിമയിലെത്തിയത്. മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷമാണ് ചിത്രത്തില്‍ രഘു ചെയ്തത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ദൃശ്യം 2 ആണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.