കേരള ക്രിക്കറ്റ് ലീ​ഗ് ഔദ്യോ​ഗികമായി അവതരിപ്പിച്ചു ; പോരാട്ടങ്ങൾ സെപ്റ്റംബർ രണ്ട് മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീ​ഗായ കേരള ക്രിക്കറ്റ് ലീ​ഗ് (കെസിഎൽ) ഔദ്യോ​ഗികമായി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ കെസിഎൽ ബ്രാൻഡ് അംബാസഡറായ നടൻ മോ​ഹൻലാലാണ് ലീ​ഗ് ലോഞ്ചിങ് നിർവഹിച്ചത്. കായിക മന്ത്രി വി അബ്ദുറഹിമാൻ മുഖ്യ അതിഥിയായിരുന്നു.സെപ്റ്റംബർ രണ്ട് മുതൽ 18 വരെയാണ് പോരാട്ടങ്ങൾ. ആറ് ടീമുകളാണ് ലീ​ഗിൽ കളിക്കുന്നത്. ട്രിവാൻഡ്രം റോയൽസ്, അലപ്പി റിപ്പ്ൾസ്, ഏരിസ് കൊല്ലം സെയ്‌ലേഴ്‌സ്, കൊച്ചി ബ്ലു ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് എന്നിവയാണ് ടീമുകൾ.ആറ് ടീമുകളേയും ചടങ്ങിൽ അവതരിപ്പിച്ചു. താരങ്ങളും പരിശീലകരും ഫ്രാഞ്ചൈസി ഉടമകളും അണിനിരന്നു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ലീ​ഗ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ട്രോഫിയും പ്രകാശനം ചെയ്തു. അബ്ദുല്‍ ബാസിത് (ട്രിവാൻഡ്രം റോയൽസ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (അലപ്പി റിപ്പ്ൾസ്), സച്ചിന്‍ ബേബി (ഏരിസ് കൊല്ലം സെയ്‌ലേഴ്‌സ്), ബേസില്‍ തമ്പി (കൊച്ചി ബ്ലു ടൈഗേഴ്‌സ്), വരുണ്‍ നായനാര്‍ (തൃശൂർ ടൈറ്റൻസ്), രോഹന്‍ എസ് കുന്നുമ്മല്‍ (കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്) എന്നിവരാണ് ടീം ക്യാപ്റ്റന്‍മാര്‍.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....