നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി വിധി പറയാൻ മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചാണ് ഹര്‍ജിയിൽ വാദം കേട്ടത്. 2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്‍റെ  തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.

നേരത്തെ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന സർക്കാർ വാദത്തിലാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് കിട്ടുമോ എന്ന് ഹൈക്കോടതി ചോദിച്ചു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മോഹന്‍ലാലിന്‍റെ സ്ഥാനത്ത് സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോൾ ജയിലിൽ ആകുമായിരുന്നുവെന്നും പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...