സോഷ്യൽ മീഡിയയിലൂടെ തന്നെ നിരന്തരം അധിക്ഷേപിക്കുന്ന ആളെ വെളിപ്പെടുത്തി നടൻ പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മേനോൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ തന്നെ നിരന്തരം അധിക്ഷേപിക്കുന്ന ആളെ വെളിപ്പെടുത്തി നടൻ പൃഥ്വിരാജിന്‍റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. സോഷ്യൽമീഡിയയിലൂടെ ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുന്നത് ക്രിസ്റ്റീന എൽദോ എന്ന യുവതിയാണെന്ന് സുപ്രിയ പറയുന്നു. ക്രിസ്റ്റീനയുടെ ചിത്രവും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് തനിക്ക് അറിവ് ലഭിച്ചിരുന്നെന്നും എന്നാൽ പരാതിയുമായി മുന്നോട്ട് പോകാത്തത് ഇവർക്ക് ഒരു ചെറിയ മകനുള്ളതുകൊണ്ടാണെന്നും സുപ്രിയ കുറിച്ചു.

”ഇത് ക്രിസ്റ്റീന എൽദോ. എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടിലെല്ലാം മോശമായ കമന്റ് ചെയ്യുന്നതാണ് ഇവരുടെ പ്രധാന ജോലി. ഇവർ നിരന്തരം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും അത് വഴി പോസ്റ്റുകൾ ഇടുകയും ഞാൻ അവരെ കണ്ടെത്തി ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നത് ഒരു സ്ഥിരം പരിപാടിയാണ്. വർഷങ്ങൾക്ക് മുൻപ് ഇവർ ആരാണെന്ന് ഞാൻ കണ്ടെത്തിയിരുന്നു. പക്ഷെ അവർക്ക് ഒരു ചെറിയ മകനുള്ളതിനാൽ പരാതിപ്പെടേണ്ട എന്ന് കരുതി വിട്ടു. ഇവർ ഇപ്പോൾ ഇട്ടിരിക്കുന്ന ഫിൽറ്റർ പോലും 2018 മുതൽ ഇവർ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്ന വെറുപ്പും എനിക്ക് നേരെ തുപ്പുന്ന വൃത്തികേടും മറയ്ക്കാൻ കഴിയില്ല” സുപ്രിയ ഇൻസ്റ്റയിൽ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...