തിരുവനന്തപുരം : ഇന്ദുലേഖ സിനിമയിലെ നായകൻ രാജ് മോഹൻ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അന്ത്യം. മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ തിരുവനന്തപുരത്ത് മോർച്ചറിയിലാണ്. അനാഥാലയത്തിലായിരുന്നു രാജ് മോഹൻറെ അവസാന കാലം. കൃഷ്ണൻനായർ സംവിധാനം ചെയ്ത ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവൽ ആധാരമാക്കിയുള്ള സിനിമയിൽ മാധവൻ എന്ന നായക വേഷമാണ് രാജ്മോഹൻ അവതരിപ്പിച്ചത്. പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച് മാറി താമസിച്ചു. ബന്ധം അകന്നതിന് ശേഷം സിനിമ പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു രാജ്മോഹൻ.
ഏറെക്കാലം നോക്കാൻ ആളില്ലാത്തെ ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായി. കഴിഞ്ഞ നാലാം തിയതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു അന്ത്യം. ഇന്നലെ മുതൽ മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.