ബെംഗളൂരു: കന്നഡ നടന്‍ സമ്പത്ത് ജെ റാമിനെ (35) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ നേലമംഗലയിലെ വീട്ടില്‍ ശനിയാഴ്ചയാണ് സംഭവം. ആത്മഹത്യയാണെന്നണ് പ്രാഥമിക നിഗമനം. ‘അഗ്‌നിസാക്ഷി’, ‘ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ’ തുടങ്ങിയ നിരവധി ടിവി സീരിയലുകളിലും സിനിമകളിലും താരം പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സമ്പത്ത് ജെ റാമിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സമ്പത്തിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
ഇക്കാര്യങ്ങള്‍ വിശദീകരിച്ച് രാജേഷ് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു. മറ്റൊരാളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്കറിയാത്ത ഒരു കാര്യം അറിയാമെന്ന രീതിയില്‍ സംസാരിക്കാന്‍ എങ്ങനെ സാധിക്കുന്നു? എന്ന് കുറിച്ചുകൊണ്ടാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധനേടിയ സമ്പത്ത് അടുത്തിടെ രാജേഷ് സംവിധാനം ചെയ്ത ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.