ലൈംഗികാതിക്രമകേസില്‍ നടന്‍ സിദ്ദീഖിന് യുഎഇ സന്ദർശിക്കാൻ അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈംഗികാതിക്രമകേസില്‍ നടന്‍ സിദ്ദീഖിന് യുഎഇ സന്ദർശിക്കാൻ അനുമതി. ഇതിനായി പാസ്പോർട്ടും തിരികെ നൽകി. ഷാർജയിൽ നടത്തുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയിയിൽ പങ്കെടുക്കുന്നതിനാണ് കോടതി അനുമതി നൽകിയത്. മാർച്ച് 31ന് പാസ്പോർട്ട് തിരികെ കോടതിയിൽ നൽകുവാനും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സുപ്രീകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് പ്രതി സിദ്ദീഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്.

ഈ ഉപാധിയാണ് കോടതി പ്രതിയുടെ ജോലി ആവശ്യങ്ങൾക്കായി ഇളവ് നൽകിയത്. മാർച്ച് 31 വരെയാണ് കാലാവധി നൽകിയിരിക്കുന്നത്. നേരത്തെ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഹോട്ടലില്‍ പരാതിക്കാരിയായ നടിയുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...