അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി നടൻ സൂര്യ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നടൻ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തമിഴ്‌നാട്ടിൽ വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധക ക്ഷേമ സംഘടനയിലെ ഒരു നേതാവിന്റെ പ്രസ്താവന പുതിയ രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് കാരണമായി. ചെന്നൈയിൽ നടന്ന അഖിലേന്ത്യാ സൂര്യ തലൈമൈ നർപാണി ഇയക്കത്തിന്റെ ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ തമിഴ് ടെലിവിഷൻ ചാനലായ തന്തി ടിവി സംപ്രേഷണം ചെയ്തതോടെയാണ് ഈ അഭ്യൂഹങ്ങൾക്ക് പ്രചാരം ലഭിച്ചത്. എന്നാൽ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്ന ആഭ്യൂഹങ്ങളിൽ പ്രതികരണവുമായി തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ തന്നെ ഒടുവിൽ രംഗത്തെത്തി.

രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ സൂര്യ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും പറഞ്ഞു. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പിന്നാലെ സൂര്യയും രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...