നടി ജയസുധ ബിജെപിയിൽ ചേർന്നേക്കും ; തീരുമാനം ഉടൻ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തെലുങ്ക് നടിയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ജയസുധ ബിജെപിയില്‍ ചേര്‍ന്നേക്കും. ജയസുധ തെലങ്കാന ബിജെപി പ്രസിഡന്റ് ജി. കിഷന്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 29നായിരുന്നു കൂടിക്കാഴ്ച്ച. അതേസമയം ബിജെപിയില്‍ ചേരുന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് ജയസുധ പറയുന്നത്.

‘കിഷന്‍ റെഡ്ഡിയും മറ്റുള്ള നേതാക്കളും തന്നോട് ബിജെപിയില്‍ ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യം ആലോചിക്കാന്‍ കുറച്ച് സമയം ആവശ്യമുണ്ട്. എന്റെ ബിജെപിയിലെ റോള്‍ എന്തായിരിക്കണം എന്നത് സംബന്ധിച്ച് ബിജെപി നേതൃത്വത്തില്‍ നിന്നും കുറച്ച് വ്യക്തത വേണം’ – ടൈംസ് ഓഫ് ഇന്ത്യയോട് ജയസുധ പറഞ്ഞു. സെക്കന്തറബാദ് നിയമസഭ മണ്ഡലത്തില്‍ നിന്നും 2009ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയസുധ വിജയിച്ചിരുന്നു. 2016 ല്‍ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവര്‍ തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. 2019 തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ വൈകാതെ അവിടെ നിന്ന് രാജിവച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...