നടന്‍ ടിനി ടോം സാമൂഹിക വിപത്തെന്ന് നടി അന്‍സിബ ഹസന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടന്‍ ടിനി ടോം സാമൂഹിക വിപത്തെന്ന് നടിയും താരസംഘടനയായ ‘അമ്മ’യുടെ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്‍. ടിനി ടോം തെറ്റ് ചെയ്തത് തന്നോട് മാത്രമല്ല, കേരളം പോലെ മതനിരപേക്ഷമായ ഒരു സമൂഹത്തിനോടും കൂടിയാണ്. ഇത്തരക്കാരുടെ കപടമുഖം അഴിഞ്ഞുവീഴണം. ടിനി ടോമിനെതിരായ പരാതിയുമായി മുന്നോട്ടു പോകുമെന്നും അന്‍സിബ പറഞ്ഞു. തൃപ്പൂണിത്തറ എസ്ഐ രേഷ്മക്കും നടി ലക്ഷ്മിപ്രിയക്കുമെതിരെ നല്‍കിയ പരാതിയില്‍ മൊഴിനല്‍കാന്‍ എത്തിയപ്പോഴായിരുന്നു അന്‍സിബയുടെ പ്രതികരണം.

‘ടിനി ടോം എന്നോട് മാത്രമല്ല, ഒരു സമൂഹത്തിനോടാണ് ദ്രോഹം ചെയ്തത്. പ്രത്യേകിച്ച് കേരളം പോലെ മതനിരപേക്ഷമായ ഒരു സംസ്ഥാനത്തുള്ള ജനങ്ങളോടാണ് തെറ്റ് ചെയ്തത്. വളരേ മോശമാണത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഒരാള്‍ക്കെതിരെ ഒന്നും കിട്ടാതിരിക്കുമ്പോള്‍ പേര് അന്‍സിബ ഹസന്‍ ആയതുകൊണ്ട് അതങ്ങ് ഉപയോഗിച്ചേക്കാം എന്ന് കരുതി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ഭാഗ്യവശാല്‍ കേരളത്തിലാണ് നമ്മള്‍ എല്ലാവരും ജീവിക്കുന്നത്. മലയാളികള്‍ക്ക് എല്ലാവര്‍ക്കും കാര്യം മനസിലായി. ചെയ്തത് ന്യായീകരിക്കാന്‍ പറ്റില്ല. അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ പറ്റൂ’ -അന്‍സിബ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...