‘അമ്മ’യിലെ തര്‍ക്കങ്ങളിലും നിയമപോരാട്ടത്തിലും തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് നടി അന്‍സിബ ഹസ്സന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ‘അമ്മ’യിലെ തര്‍ക്കങ്ങളിലും നിയമപോരാട്ടത്തിലും തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് നടി അന്‍സിബ ഹസ്സന്‍. ‘അമ്മ’ സംഘടനയില്‍ ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ല. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് ഏറ്റവും വലിയ പുരസ്‌കാരം -അന്‍സിബ പറഞ്ഞു. ‘എന്റെ ജീവിതയാത്രയില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ്. അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണ്ണമായിരിക്കും. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എന്റെ ഏറ്റവും വലിയ പുരസ്‌കാരം. ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല.

സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആര്‍ജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.’ -അന്‍സിബ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.കഴിഞ്ഞ ദിവസം ‘അമ്മ’ ജനറല്‍ ബോഡിയില്‍ അന്‍സിബ തന്റെ നിലപാട് ശക്തമായി അവതരിപ്പിച്ചിരുന്നു. സംഘടനയിലെ അനീതികള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയ അന്‍സിബയുടെ പ്രസംഗത്തിന് വ്യാപക പ്രശംസ ലഭിച്ചിരുന്നു. എല്ലാം തുറന്നുപറയാനായതില്‍ സമാധാനമുണ്ടെന്നും ഇപ്പോഴെങ്കിലും നീതി കിട്ടിയെന്ന് തനിക്ക് പറയാനാകുമെന്നും അന്‍സിബ പ്രതികരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി

0
പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട്...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ...

0
അരൂർ: അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച്...