11കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി , ക്യാബ് ഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തെക്കന്‍ ഡല്‍ഹിയിലെ മെഹ്‌റോളിയില്‍ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ ഒരു ക്യാബ് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രാവിലെ എഴുന്നേറ്റപ്പോള്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ച ഉടനെ പൊലീസ് പല സംഘങ്ങളായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. മണിക്കൂറുകള്‍ക്കം ക്യാബ് ഡ്രൈവറാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും പ്രതി സമ്മതിച്ചു.

മെഹ്‌റോളിയിലെ വനപ്രദേശത്തുവച്ച് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോലീസിനെ കണ്ടതോടെ തെളിവ് നശിപ്പിക്കാനായി മൃതദേഹം ഫരിദബാദ് -ഗുരുഗ്രാം റോഡില്‍ ഉപേക്ഷിച്ചെന്നും പ്രതി വെളിപ്പെടുത്തി. മൃതദേഹം പിന്നീട് കണ്ടെത്തുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും മൃതദേഹം കണ്ടെത്തിയ ഇടത്തുനിന്നും ഫൊറന്‍സിക് സംഘം തെളിവ് ശേഖരിച്ചതായി പോലീസ് അറിയിച്ചു. പ്രതിയുടെ മുന്‍കാല ചരിത്രമുള്‍പ്പെടെ അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി സംശയം

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

0
കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...