അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 10 വെടിയുണ്ടകൾ കണ്ടെടുത്തു ; പ്രതി ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച നായാട്ടിനായി നാടൻ തോക്കിൽ ഉപയോഗിക്കുന്ന 10 തിരകൾ കണ്ടെടുത്തു. മമ്പാട് ഒടായിക്കൽ സ്വദേശി മംഗലശ്ശേരി ഷെരീക്കിന്റെ വീട്ടിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം 5.30 മണിയോടെ ഷെരീഖിന്റെ ഒടായിക്കലുള്ള വീട്ടിൽ നിലമ്പൂർ എസ്ഐ സിപി ജാബിർ നടത്തിയ പരിശോധനയിലാണ് തിരകൾ കണ്ടെടുത്തത്. സ്റ്റോറൂമിൽ ഒളിപ്പിച്ച നിലയിലായിരുന്നു തിരകൾ. ഇയാൾ മൃഗ വേട്ടയ്ക്കായി സൂക്ഷിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ്. പരിശോധന നടത്തുന്ന സമയം പ്രതി വീട്ടിൽ ഉണ്ടായിരുന്നില്ല. ഷെരീനെതിരെ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എഎസ്ഐ സുനിത, സിപിഓമാരായ ലിജോ ജോൺ, ചിന്തു പ്രശാന്ത്, യദു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...

പാളയം പ്രദീപിനെയും എസ്. സജാദിനെയും സസ്പെൻഡ് ചെയ്ത് കെപിസിസി

0
തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹ​രിദാസും പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി കെപിസിസി....

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...