നടൻ ഉണ്ണി മുകുന്ദനും നടി അനുശ്രീയും ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ്. ഇവരുടെ ഓഫ്‌സ്ക്രീൻ കെമിസ്‌ട്രിയും ശ്രദ്ധനേടാറുണ്ട്. ഇരുവരും നല്ല ജോഡിയാണെന്നും വിവാഹം കഴിച്ചുകൂടേയെന്നും ചോദിക്കുന്നവരും ധാരാളമുണ്ട്. മുൻപ് ഉണ്ണി മുകുന്ദനൊപ്പമുള്ള ഒരു വീഡിയോ അനുശ്രീ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ നടന്റെ പിറന്നാൾ ദിനത്തിൽ അനുശ്രീയുടെ ജന്മദിനാശംസ ചർച്ചയാവുകയാണ്. ഉണ്ണി മുകുന്ദന്റെ 37ാം ജന്മദിനമാണിന്ന്. ‘ജന്മദിനാശംസകൾ ഉണ്ണിച്ചേട്ടാ, എന്നും അനുഗ്രഹീതനായി ഇരിക്കൂ’- എന്നാണ് നടനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. നിങ്ങൾ കല്ല്യാണം കഴിക്കാൻ ഒരു ഗ്രാമം മുഴുവൻ കാത്തിരിക്കുകയാണ്, നിങ്ങൾ രണ്ടുപേരും കല്യാണം കഴിക്കണം, എന്താ ഒരു ചേർച്ച തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് കൂടുതലായും ലഭിക്കുന്നത്.അതേസമയം, ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഗെറ്റ് സെറ്റ് ബേബിയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് നടന് ജന്മദിനാശംസകൾ നേർന്ന് പോസ്റ്റർ പങ്കുവച്ചത്. ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി അടുത്ത മാസം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.ബിഗ് ബഡ്‌ജറ്റ് ചിത്രമായ മാർക്കോയാണ് ഉണ്ണി മുകുന്ദന്റേതായി പുറത്തിറങ്ങാനുള്ള മറ്റൊരു സിനിമ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1