ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര ; ഇന്ത്യയ്ക്ക് വമ്പൻ വിജയം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ നാലാം ദിവസം ഇന്ത്യയ്ക്ക് വമ്പൻ വിജയം. ബംഗ്ലാദേശിനെ 280 റൺസിനാണ് ഇന്ത്യ തകർത്തത്. ചെപ്പോക്കിൽ 515 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 234 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ആർ അശ്വിൻ ആറ് വിക്കറ്റ് വീഴ്‌ത്തി. 515 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശ് വെളിച്ചക്കുറവ് മൂലം മൂന്നാം ദിനമായ ഇന്നലെ നേരത്തേ കളി നിറുത്തുമ്പോൾ 158/4 എന്ന നിലയിലായിരുന്നു. 76 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവശേഷിച്ച ആറ് വിക്കറ്റ് കൂടി ബംഗ്ലാദേശിന് നഷ്ടമായി. ഒന്നാം ഇന്നിംഗിസിൽ സെഞ്ച്വറിയുമായി ഇന്ത്യയുടെ രക്ഷകനായ അശ്വിൻ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗിസിൽ 21 ഓവറിൽ 88 റൺസ് വഴങ്ങി ആറു വിക്കറ്റും വീഴ്‌ത്തി. ആദ്യ ഇന്നിംഗിസിൽ 56 റൺസ് നേടിയ രവീന്ദ്ര ജഡേജ രണ്ടാം ഇന്നിംഗിസിൽ 15.1 ഓവറിൽ 58 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇരുവരും ഇന്ത്യയുടെ വിജയശിൽപികളായി.ഒന്നര വർഷത്തിനേ ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തരിച്ചുവരവ് നൂറടിച്ച് ആഘോഷിച്ച റിഷഭ് പന്തിന്റെയും (109), ഫോമിലേക്ക് തിരിച്ചെത്തിയ ശുഭ്‌മാൻ ഗില്ലിന്റെയും (പുറത്താകാതെ 119) തകർപ്പൻ സെഞ്ച്വറികളുടെ മികവിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 287/4 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...