ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യര്‍ത്ഥിച്ചു. കേസ് പരിഗണിക്കുന്നതിനു മുന്‍പായി വിചാരണകോടതിയുടെ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കൂടുതല്‍ സമയം ചോദിച്ചത്. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് 8-ലേക്ക് മാറ്റി. കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മഞ്ജുവാര്യര്‍ അടക്കം നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസ് പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഇ മെയിലായി വിചാരണ കോടതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം വേണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇതിന്‍പ്രകാരം അയച്ചിരിക്കുന്ന തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് മൂന്ന് മാസംകൂടി വിചാരണ കോടതി നീട്ടി ചോദിച്ചിരിക്കുന്നത്. വിസ്താരമടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസില്‍ മഞ്ജു വാര്യര്‍, ബാലചന്ദ്രകുമാര്‍ അടക്കമുള്ളവരുടെ വിസ്താരം സുപ്രീംകോടതി തീരുമാനത്തിന് പിന്നാലെ നടന്നിരുന്നു.