നവജാത ശിശുവിനെ ചവിട്ടിക്കൊന്ന സംഭവം : പോലീസുക്കാര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: ജാര്‍ഖണ്ഡില്‍ നവജാതശിശുവിനെ ചവിട്ടിക്കൊന്നതിന് 6 പോലീസുകാര്‍ക്കെതിരെ കേസ്. വീട്ടില്‍ പരിശോധന നടത്താനെത്തിയ പോലീസ് നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന സംഭവത്തിലാണ് പോലീസുകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ആറ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ പ്രതികള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

ജാര്‍ഖണ്ഡിലെ കൊസൊഗോണ്ടോദിഖി ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസം വീട്ടില്‍ പരിശോധനക്കെത്തിയ പോലീസ് ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ ചവിട്ടിക്കൊന്നുവെന്നാണ് ആരോപണം. കേസിലെ പ്രതിയായ മുത്തച്ഛന്‍ ഭൂഷണ്‍ പാണ്ഡെയെ തിരഞ്ഞാണ് പോലീസ് വീട്ടിലെത്തിയത്. കുഞ്ഞ് വീട്ടിനകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു. പരിശോധന കഴിഞ്ഞ് പോലീസുകാര്‍ തിരികെ പോയ ശേഷം കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നാല് ദിവസം പ്രായമുള്ള കുഞ്ഞിന്റെ പ്ലീഹ വിണ്ടുകീറിയതിനെ തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...