നടിയെ ആക്രമിച്ച കേസ് ; മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യര്‍ത്ഥിച്ചു. കേസ് പരിഗണിക്കുന്നതിനു മുന്‍പായി വിചാരണകോടതിയുടെ തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കൂടുതല്‍ സമയം ചോദിച്ചത്. നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് 8-ലേക്ക് മാറ്റി. കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മഞ്ജുവാര്യര്‍ അടക്കം നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസ് പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഇ മെയിലായി വിചാരണ കോടതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം വേണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇതിന്‍പ്രകാരം അയച്ചിരിക്കുന്ന തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് മൂന്ന് മാസംകൂടി വിചാരണ കോടതി നീട്ടി ചോദിച്ചിരിക്കുന്നത്. വിസ്താരമടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസില്‍ മഞ്ജു വാര്യര്‍, ബാലചന്ദ്രകുമാര്‍ അടക്കമുള്ളവരുടെ വിസ്താരം സുപ്രീംകോടതി തീരുമാനത്തിന് പിന്നാലെ നടന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...