ഡല്‍ഹി : നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടിവയ്ക്കണമെന്നുള്ള നടൻ ദിലീപിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. കേസിൽ വിചാരണ നടത്തുന്നതിന് സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ കേന്ദ്ര ഫോറൻസിക് വിഭാഗം പരിശോധിച്ച് റിപ്പോർട്ട് പുറത്ത് വരുന്നതുവരെ വിചാരണ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നടൻ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചത്. എന്നാൽ വിചാരണ നിർത്തിവെയ്ക്കാൻ കഴിയില്ലെന്നും ഫോറൻസിക് വിഭാഗത്തിന്റെ റിപ്പോർട്ട് വന്ന ശേഷം ദിലീപിനെ ക്രോസ് വിസ്താരം ചെയ്യാമെന്നും കോടതി പറഞ്ഞു. കേസ് വൈകിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
വിചാരണ നീട്ടിവയ്ക്കണമെന്നുള്ള ദിലീപിന്റെ ആവശ്യം സുപ്രിംകോടതി തള്ളി
RECENT NEWS
Advertisment