മലപ്പുറം : ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. മലപ്പുറത്ത് മേല്‍മുറിയിലുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ പാലക്കാട് ആലത്തൂര്‍ നൂര്‍ച്ചാല്‍ വീട്ടില്‍ വെള്ള കെ എന്നയാളാണ് മരിച്ചത്. പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന രാജി എന്ന സ്വകാര്യ ബസാണ് ലോറിയിൽ ഇടിച്ചത്. ബസ് ഡ്രൈവറുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ ഉണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. മരണപ്പെട്ട ലോറി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു ; ലോറി ഡ്രൈവർ മരിച്ചു
RECENT NEWS
Advertisment