ഡോ.എം.എസ്.സുനിലിന്റെ 158മത് സ്നേഹഭവനം ഗീതയുടെ ആറംഗ കുടുംബത്തിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡോ.എം.എസ്.സുനിൽ ഭവന രഹിതരായ നിരാശ്രയർക്ക് നൽകുന്ന158-മത് വീട് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്താൽ തുരുത്തിക്കാട് വാളംപറമ്പിൽ ഗീതാ രാജനും കുടുംബത്തിനും നിർമ്മിച്ചു നൽകി. വീടിന്റെ ഉത്ഘാടനം റവ. പി.എം. തോമസും താക്കോൽദാനം ഫെഡറേഷൻ അംഗം കോശി ജോർജും നിർവഹിച്ചു.

ഗീതയും കാലിന് സ്വാധീനമില്ലാത്ത രാജനും അവരുടെ വൃദ്ധരും ശൈയ്യാവലംബരുമായ മാതാപിതാക്കളും അടങ്ങിയ ആറംഗ കുടുംബം സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ തകർന്ന വീടിനുള്ളിൽ കഴിയുന്ന വിവരം ബ്ലോക്ക് മെമ്പർ കോശി പി. സക്കറിയയാണ് ടീച്ചറിന്റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് ഫെഡറേഷന്റെ സഹായത്താൽ രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ കോശി പി. സക്കറിയ, വാർഡ് മെമ്പർ ജോളി റെജി, കെ.കെ പ്രസാദ്, ജോൺ വർഗ്ഗീസ്, കെ.പി.ജയലാൽ, സജി കുഴിപ്പുലത്തു, റെയിച്ചൽ ജോർജ്ജ്, സനീഷ് എ.വി.മോൻസൻ കുരുവിള, ഹരിത കൃഷ്ണൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...