നടിയെ ആക്രമിച്ച കേസ് : മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയുടെ തുടർ വാദം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നൽകിയ ഹർജിയുടെ തുടർ വാദം ഇന്ന് ഹൈക്കോടതിയിൽ നടക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി കേൾക്കേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. വിചാരണ കോടതിക്കും സർക്കാരിനുമെതിരെ നടി നൽകിയ ഹർജി പ്രത്യേകം പരിഗണിക്കണമെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ അക്രമിച്ച കേസ് അട്ടിമറിയ്ക്കുന്നുവെന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ അതിജീവിത ആവശ്യപ്പെട്ട പ്രകാരം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിന് സമ്മതമാണെന്ന് സർക്കാർ കോടതിയെ അറിച്ചിട്ടുണ്ട്. അതിജീവിതയുടെ ആശങ്ക അനാവശ്യമാണെന്ന നിലപാടിലാണ് സർക്കാർ. ഇതിനിടെ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കോടതിയിൽ നിന്ന് ചോർന്നതായും അതിജീവിത കോടതിയിൽ ആശങ്ക പങ്കുവെച്ചു. അതിജീവിതയുടെ പരാതിയിൽ കൂടുതൽ വാദങ്ങൾ ഇന്ന് നടക്കും. കേസിൽ കക്ഷി ചേർന്ന ദിലീപിൻ്റെ വാദങ്ങളും ഏറെ നിർണ്ണായകമാണ്.

നടി അക്രമിക്കപ്പെടുന്ന ദ്യശ്യങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി വിധിയ്ക്ക് എതിരെ ക്രൈം ബ്രാഞ്ച് നൽകിയ ഹർജിയുടെ തുടർ വാദവും ഇന്ന് നടക്കും. ഹാഷ് വാല്യു മാറിയത് കേസിനെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്ന് സർക്കാർ കോടതിയിൽ ചോദിച്ചിരുന്നു. ഫോറൻസിക് റിപ്പോർട്ടിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്ന കോടതിയുടെ പരാമർശത്തിന് ഇന്ന് പ്രൊസിക്യൂഷൻ മറുപടി നൽകും. ഇരു ഹർജികളിലും വിശദമായ വാദം തന്നെ കോടതിയിൽ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...

ചരിത്രത്തിൽ ആദ്യം ; ഡിവൈഎഫ്ഐ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോം ; എം....

0
തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ

0
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ...