നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കൊല്ലം സ്വദേശി എം പ്രദീപ്കുമാറിനെ പ്രതിയാക്കി കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കൊല്ലം സ്വദേശി എം പ്രദീപ്കുമാറിനെ (43) പ്രതിയാക്കി കേസെടുത്തു. പത്തനാപുരം എംഎല്‍എയും ചലച്ചിത്ര താരവുമായ കെ ബി ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറിയാണു പ്രദീപ്കുമാര്‍.

കാസര്‍കോട് ബേക്കല്‍ സ്വദേശിയായ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരി 24നും 28നും പ്രദീപ്കുമാര്‍ ഫോണില്‍ വിളിച്ച്‌ സാക്ഷിയോട് സംസാരിച്ചു. പിന്നീട് 24നും 25നും സന്ദേശങ്ങള്‍ അയച്ചും ഭീഷണി മുഴക്കി. മൊഴിമാറ്റാല്‍ തയാറാകാതിരുന്നതോടെ സ്വാധീനിക്കാനായി കാസര്‍കോട്ടെത്തിയ പ്രതി സാക്ഷിയുടെ അടുത്ത ബന്ധുക്കളെ നേരില്‍ കണ്ടു. പ്രതി കാസര്‍കോട്ടെത്തിയതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.

പ്രദീപ്കുമാറിനെതിരായ കേസിന്റെ വിശദാംശങ്ങളും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. നിലവില്‍ വിചാരണക്കോടതിക്കെതിരെ നടിയും പ്രോസിക്യൂഷനും എതിര്‍പ്പറിയിച്ച സാഹചര്യത്തില്‍ കേസിന്റെ വിചാരണ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...