നടിയെ ആക്രമിച്ച ദൃശ്യങ്ങളിലെ ശബ്ദം ദിലീപ് സ്റ്റുഡിയോയില്‍ കൊണ്ടുപോയി ക്ലാരിറ്റി വര്‍ദ്ധിപ്പിച്ചതായി ബാലചന്ദ്രകുമാര്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങളിലെ ശബ്ദം ദിലീപ് സ്റ്റുഡിയോയില്‍ കൊണ്ടുപോയി വര്‍ദ്ധിപ്പിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അന്വേഷണ സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം ആരംഭിച്ചു. പള്‍സര്‍സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് തന്റെ മുന്നിലിരുന്ന് കണ്ടിരുന്നു. ഈ ദൃശ്യങ്ങളുടെ ഒറിജിനല്‍ ശബ്ദത്തിന് വ്യക്തത കുറവായിരുന്നു. അതിനാല്‍ ദൃശ്യങ്ങളുടെ ശബ്ദം സ്റ്റുഡിയോയില്‍ കൊണ്ടുപോയി യഥാര്‍ത്ഥ ശബ്ദത്തിന്റെ 20 ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കണ്ടതെന്നും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോയെന്ന് ചോദിച്ച്‌ ദൃശ്യങ്ങള്‍ കാണാന്‍ തന്നെയും ദിലീപ് ക്ഷണിച്ചിരുന്നു. ഭയവും സങ്കടവും തോന്നിയതു കൊണ്ടാണ് ദൃശ്യങ്ങള്‍ കാണാന്‍ തയ്യാറാകാതിരുന്നത്. ദിലീപിനോട് കടുത്ത അമര്‍ഷം തോന്നിയിരുന്നു. ഇതേ തുടര്‍ന്നാണ് ടാബില്‍ ഇതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദം പകര്‍ത്തിയതെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ഈ ശബ്ദത്തിന്റെ പകര്‍പ്പ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...