കിറ്റ് വിതരണം ചെയ്ത ചിലവ് സേവനമായി എഴുതിതള്ളാനുള്ള നീക്കത്തിനെതിരെ വ്യാ​പാ​രി​ക​ള്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്ത വ​ക​യി​ല്‍ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് ന​ല്‍​കേ​ണ്ട ക​മീ​ഷ​ന്‍ തു​ക ‘സേ​വ​ന’​മാ​യി ക​ണ്ട് എ​ഴു​തി​ത്ത​ള്ളാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രെ വ്യാ​പാ​രി​ക​ള്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഓ​രോ കി​റ്റി​നും നി​ശ്ചി​ത തു​ക ക​മീ​ഷ​നാ​യി ന​ല്‍​കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​തെ​ന്നും വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യ ശേ​ഷം അ​ത് ന​ല്‍​കി​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യാ​പാ​രി​ക​ളോ​ടു​ള്ള വി​ശ്വാ​സ​വ​ഞ്ച​ന​യും വാ​ഗ്​​ദാ​ന​ലം​ഘ​ന​വു​മാ​ണെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഹ​ര്‍​ജി​ക​ളി​ല്‍ വാ​ദം കേ​ട്ട കോ​ട​തി ഇ​തു​സം​ബ​ന്ധി​ച്ച്‌ വ്യാ​പാ​രി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി ജ​നു​വ​രി 11ന് ​തീ​രു​മാ​നം അ​റി​യി​ക്കാ​ന്‍ സ​ര്‍​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 2020 ഏ​പ്രി​ല്‍ മു​ത​ലാ​ണ് സം​സ്ഥാ​ന​ത്ത് കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ വി​ഭാ​ഗം റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കു​മാ​യി 10,98,77,132 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വി​വി​ധ ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കാ​യി 89741കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. 5538.48 കോ​ടി​യാ​ണ് കി​റ്റ് ഇ​ന​ത്തി​ല്‍ സ​പ്ലൈ​കോ​ക്ക് അ​നു​വ​ദി​ച്ച​ത്.

സാ​ധ​ന​ങ്ങ​ള്‍ പാ​ക്ക് ചെ​യ്യു​ന്ന​തി​നും എ​ല്ലാ ഇ​ന​ങ്ങ​ളും കി​റ്റി​ലാ​ക്കി സീ​ല്‍ ചെ​യ്യു​ന്ന​തി​നും കി​റ്റു​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നും ഗോ​ഡൗ​ണു​ക​ള്‍​ക്കു​ള്ള വാ​ട​ക​യും ക​യ​റ്റി​റ​ക്ക് കൂ​ലി​യും വാ​ഹ​ന ചാ​ര്‍​ജും ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള കൂ​ലി​യു​മ​ട​ക്കം കോ​ടി​ക​ളാ​ണ് കി​റ്റി​ന്റെ പേ​രി​ല്‍ ഭ​ക്ഷ്യ​വ​കു​പ്പ് ചെ​ല​വ​ഴി​ച്ച​ത്. കോ​വി​ഡ് കാ​ല​ത്ത് ഓ​ഫി​സി​ല്‍ എ​ത്താ​തെ വീ​ട്ടി​ലി​രു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും വ​രെ ശ​മ്പളം ന​ല്‍​കി​യ സ​ര്‍​ക്കാ​ര്‍, കോ​വി​ഡ് ഭീ​തി​യി​ലും ജീ​വ​ന്‍​പ​ണ​യം​വെ​ച്ച്‌ റേ​ഷ​നും കി​റ്റും വി​ത​ര​ണം ന​ട​ത്തി​യ വ്യാ​പാ​രി​ക​ളെ പ​റ​ഞ്ഞു​പ​റ്റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​രോ​പ​ണം. റേ​ഷ​നും കി​റ്റും വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ട​ക​ള്‍ തു​റ​ന്ന​തോ​ടെ വ്യാ​പാ​രി​ക​ളും സെ​യി​ല്‍​സ്മാ​ന്‍​മാ​രു​മ​ട​ക്കം 65 പേ​രാ​ണ് ഇ​തി​നോ​ട​കം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. 13 മാ​സം കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​തി​ല്‍ ര​ണ്ട് മാ​സ​ത്തെ ക​മീ​ഷ​ന്‍ മാ​ത്ര​മാ​ണ് നാ​ളി​തു​വ​രെ ന​ല്‍​കി​യ​ത്. ബാ​ക്കി തു​ക സേ​വ​ന​മാ​യി ക​ണ​ക്കാ​ക്കാ​നാ​ണ് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍ അ​നി​ല്‍ വ്യാ​പാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. വെ​ളി​ച്ചെ​ണ്ണ, ഓ​യി​ല്‍ പാ​ക്കു​ക​ള്‍ പൊ​ട്ടി​പ്പോ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കി​റ്റ് സൂ​ക്ഷി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം പ്ര​ത്യേ​ക ക​ട മു​റി​ക​ള്‍​ക്ക്​​ 3000-5000 രൂ​പ മാ​സ വാ​ട​ക ന​ല്‍​കി. പ​ല ഘ​ട്ട​ങ്ങ​ളി​ലും സ്വ​ന്തം കൈ​യി​ല്‍ നി​ന്ന് കാ​ശു​മു​ട​ക്കി വ്യാ​പാ​രി​ക​ള്‍ ത​ന്നെ​യാ​ണ് ഓ​ട്ടോ​യി​ലും മ​റ്റു​മാ​യി എ​ത്തി​ച്ച​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....