തെളിവുകള്‍ കൈമാറി ; കൂടുതൽ പേർ ദിലീപിനെതിരെ രംഗത്തുവരും – ബാലചന്ദ്രകുമാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിന് മുന്നില്‍ മൊഴി നല്‍കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. തന്റെ കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കി. ദിലീപിന്റെ മാത്രമല്ല അദ്ദേഹത്തിന്റെ അളിയനും സഹോദരനും കാവ്യയുമൊക്കെ സംസാരിച്ചതിന്റെ ശബ്‌ദം കൈയിലുണ്ടെന്ന് പറഞ്ഞ ബാലചന്ദ്രകുമാര്‍ താന്‍ പറഞ്ഞ വിഐപി ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും വെളിപ്പെടുത്തി.

‘പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയുടെയടക്കം തെളിവുകള്‍ നേരത്തെ കൊടുത്തിരുന്നു. അതിന്റെ സ്റ്റേറ്റ്‌മെന്റാണ് ഇപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് പലതവണ പലസ്ഥലങ്ങളില്‍ ദിലീപ് പറഞ്ഞിട്ടുണ്ട്. ദിലീപിന്റെ മാത്രമല്ല അദ്ദേഹത്തിന്റെ അളിയനും സഹോദരനും കാവ്യയുമൊക്കെ സംസാരിച്ചതിന്റെ ശബ്‌ദം കൈയിലുണ്ട്. ഇത്രയും കാര്യങ്ങള്‍ ആര്‍ക്കാണ് വ്യാജമായി ചെയ്യാന്‍ കഴിയുക. ഓഡിയോ ക്ളിപ്പിലെ ശബ്‌ദം ദീലീപിന്റെതാണെന്ന് തെളിയിക്കാന്‍ സാധിക്കും.

താന്‍ പറഞ്ഞ വിഐപി ദിലീപുമായി ഏറ്റവും അടുത്ത നില്‍ക്കുന്ന ആളാണ്. ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ്. പള്‍സര്‍ സുനി അടക്കമുള്ളവര്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ അപായപ്പെടുത്താന്‍ അദ്ദേഹം പ്ളാന്‍ ചെയ്യുന്നുണ്ട്’-ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍. വധഭീഷണി, ഗൂഡാലോചന എന്നിവയുള്‍പ്പെടെ ഗുരുതരമായ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സുരാജ്, അപ്പു, ബൈജു ചെങ്ങമനാട് തുടങ്ങി ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...