‘രേഖകള്‍ പലതും പ്രോസിക്യൂഷന് നല്‍കുന്നില്ല’: വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും ; നടിയെ അക്രമിച്ച കേസ് തിങ്കളാഴ്ചയിലേക്കു മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഇര സമര്‍പ്പിച്ച ഹർജിയില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി. കേസിന്റെ വിചാരണ നിലവിലെ കോടതിയില്‍ നിന്നു മറ്റൊരു കോടതിയിലേക്ക് മാറ്റുന്നതിനു ഹൈക്കോടതിയെ സമീപിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിക്കുന്നതുവരെ വിചാരണ മാറ്റിവെക്കണമെന്നു വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി തള്ളിയിരുന്നു.

ഈ ഹർജി തള്ളിയതിനു ശേഷമാണ് കേസിലെ ഇര ഇതേ ആവശ്യമുന്നിയിച്ചു ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നതായാണ് ഹർജിയിലെ ആരോപണം. വിസ്താരത്തിന്റെ പേരില്‍ പ്രതി ഭാഗത്ത് നിന്ന് തനിക്ക് മാനസികമായി പീഡനമുണ്ടായെന്നും എന്നാല്‍ കോടതിയില്‍ നിന്നും ഇടപെടലുണ്ടായില്ലെന്നും ഹർജിക്കാരി ആരോപിച്ചു. പ്രോസിക്യൂഷനും ഇരയക്കു വേണ്ടി ഹാജരായ അഭിഭാഷകനും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വാദങ്ങള്‍ ഉയര്‍ത്തി. എല്ലാ വിവരങ്ങളും മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് വിവരങ്ങള്‍ പരിശോധിച്ച ശേഷം കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാലിന്യം തള്ളുന്നവർ സ്ക്വാഡിൻ്റെ പിടിയിൽ വീഴും ; തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 24 മണിക്കൂറും...

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ...

എഫ് സി ആർ എ ഭേദഗതി ബിൽ : മുൻകാല പ്രാബല്യം ഒഴിവാക്കാൻ നീക്കം...

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാറായി...

തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങി ; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

0
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ദേശീയപാത...

പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാർത്ഥി പ്രതിഷേധം : ജാർഖണ്ഡ് നിയമസഭാ പരിസരത്ത് ഇന്നുമുതൽ നിരോധനാജ്ഞ

0
റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ....