കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി നീട്ടിവെയ്ക്കണമെന്ന അതിജീവതയുടെ ആവശ്യത്തില്‍ കേരള ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഗൗരവമേറിയ ഒരു വിഷയം ഉന്നയിക്കുമ്പോള്‍ അതിന് ഉത്തരവാദിത്തം വേണമെന്ന് കോടതി പറഞ്ഞു. മെമ്മറി കാര്‍ഡിന്‍റെ ഫോറന്‍സിക് പരിശോധനാ ഫലം ഇനിയും ലഭിച്ചിട്ടില്ലെന്നും അതിനുശേഷം ഹര്‍ജി പരിഗണിക്കണമെന്നും നടി പറഞ്ഞു. പരിശോധനാ ഫലവും ഹര്‍ജിയും തമ്മില്‍ എന്താണ് ബന്ധമെന്ന് കോടതി ചോദിച്ചു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. നടിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് മാറ്റിയത്.
ഹര്‍ജി നീട്ടിവെയ്ക്കണമെന്ന അതിജീവതയുടെ ആവശ്യത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി
RECENT NEWS
Advertisment