അതിജീവിത നല്‍കിയ ഹര്‍ജിയില്‍ രഹസ്യവാദം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ  അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സിലേക്ക് വിചാരണ മാറ്റിയതിനെതിരെയാണ് നടി കോടതിയെ സമീപിച്ചത്. ഉച്ചക്ക് രണ്ട് മണിക്കാണ് ഹര്‍ജിയില്‍ പ്രത്യേക വാദം നടക്കുന്നത്.

വിചാരണക്കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് കോടതി മാറിയതിനെ തുടര്‍ന്നാണ് കേസും അങ്ങോട്ടേക്ക് മാറ്റിയത്. ഈ നടപടി നിയമവിരുദ്ധമാണെന്നും ഹണി എം വര്‍ഗീസിന്‍റെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതി ദിലീപും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്നും നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു.

ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ കേസ് വീണ്ടും സെഷന്‍സ് കോടതിയിലേക്ക് മറ്റുകയായിരുന്നു. ഇത് നിയമപരമല്ലെന്ന് നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...

ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

0
കൊച്ചി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക്...

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...