കഞ്ചാവ് കൈമാറ്റത്തിനിടെ രണ്ട് പേർ അറസ്റ്റിൽ ; പിടികൂടിയത് രണ്ട് കിലോ കഞ്ചാവും വെയ്റ്റിംഗ് മെഷീനും

For full experience, Download our mobile application:
Get it on Google Play

നാ​ഗർകോവിൽ : കഞ്ചാവ് കൈമാറ്റത്തിനിടെ രണ്ട് പേർ പോലീസിന്റെ പിടിയിലായി. നാ​ഗർകോവിലാണ് സംഭവം. വള്ളിയൂർ പാറയടി സ്വദേശി രാമ്മയ്യ (38), തൂത്തുകുടി സ്വദേശി അന്തോണി സുരേഷ് (54) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് രണ്ട് കിലോ കഞ്ചാവും ഒരു ബൈക്കും ഒരു വെയ്റ്റിംഗ് മെഷീനും മൂന്ന് മൊബൈൽ ഫോണും ഒരു കത്തിയും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

ആരുവാമൊഴിയിൽ വെച്ച് കഞ്ചാവ് കൈമാറ്റം നടക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആരുവാമോഴി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വരരാജിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...