നടി ഗൗതമി തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെ യില്‍ ചേർന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ബി.ജെ.പിയില്‍ നിന്നും രാജിവച്ച് മാസങ്ങള്‍ക്ക് ശേഷം നടി ഗൗതമി തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍(ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) ചേര്‍ന്നു. ബുധനാഴ്ചയായിരുന്നു നടിയുടെ പാര്‍ട്ടി പ്രവേശനം. ഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെ കണ്ട് ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമായി മാറി. ”ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ജനിച്ച ഗൗതമി തഡിമില്ല ബുധനാഴ്ച മുൻ മുഖ്യമന്ത്രി പളനിസ്വാമിയെ ചെന്നൈയിലെ വസതിയിൽ സന്ദർശിച്ച് ഔദ്യോഗികമായി എഐഎഡിഎംകെയിൽ ചേർന്നതായി” പാർട്ടിയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

പളനിസ്വാമിക്കൊപ്പമുള്ള ചിത്രവും പാർട്ടി പങ്കിട്ടു. മുൻ മുഖ്യമന്ത്രി സി എൻ അണ്ണാദുരൈയുടെ ചിത്രമുള്ള ‘മാപ്പെരും തമിഴ്കനവ് (ദി ഗ്രേറ്റ് തമിഴ് ഡ്രീം)’ എന്ന പുസ്തകത്തിൻ്റെ കോപ്പി എഐഎഡിഎംകെ അധ്യക്ഷൻ ഗൗതമിക്ക് കൈമാറി. ജനങ്ങളുടെ ക്ഷേമത്തിനായി പോരാടാൻ എല്ലാവരേയും ഒരുമിപ്പിക്കാനുള്ള അണ്ണന്‍റെ കഴിവ് എന്നെ ആകര്‍ഷിച്ചു. ഇന്ന് പാർട്ടിയിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എഐഎഡിഎംകെയിൽ ചേരുന്നതിലൂടെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...