കത്രീന കൈഫിന്റേയും വിക്കി കൗശാലിന്റേയും വിവാഹനിശ്ചയം ഉടന്‍? മറുപടിയുമായി താരം

For full experience, Download our mobile application:
Get it on Google Play

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷ ശ്രദ്ധനേടിയ താരമാണ് വിക്കി കൗശാല്‍. സര്‍ദാര്‍ ഉദ്ധം എന്ന താരത്തിന്റെ പുതിയ ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ വിക്കിയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വാർത്തകളാണ് ശ്രദ്ധനേടുന്നത്. നടി കത്രീന കൈഫുമായി താരം പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍. ഇരുവരും ഉടന്‍ വിവാഹിതരാവുമെന്നും അഭ്യൂഹങ്ങളുണ്ട്. ഈ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം തന്നെ രം​ഗത്തെത്തി.

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഈ അഭ്യൂഹത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നാണ് മറുപടിയുമായി താരം എത്തിയത്. ആ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിങ്ങളുടെ സുഹൃത്തുക്കളാണ്. ശരിയായ സമയം വരുമ്പോള്‍ ഞാന്‍ വൈകാതെ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണം എന്നു വിക്കി കൗശാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സര്‍ദാര്‍ ഉദ്ധമിലെ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് കത്രീന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരുന്നു. കൂടാതെ മുംബൈയില്‍ നടന്ന സര്‍ദാര്‍ ഉദ്ധമിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങിലും താരം എത്തിയിരുന്നു. വിക്കി കൗശാലും കത്രീനയും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...