ബെംഗളൂരു : ഷൂട്ടിങ്ങിന് ശേഷം ബ്രിട്ടനില്‍ നിന്നു തിരിച്ചെത്തിയ നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ താരത്തിന് അവിടെ നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് . കേരളത്തിലേക്കുളള കണക്ടിങ് ഫ്ലൈറ്റില്‍ കയറുന്നതിനു വേണ്ടിയായിരുന്നു താരം ബെംഗളൂരുവില്‍ ഇറങ്ങിയത്.
ബെംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ ഐസലേഷനിലാണ് നടിയിപ്പോള്‍ . പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന പരിശോധനയുടെ ഫലം വന്നാലേ കോവിഡിന്‍റെ പുതിയ വകഭേദമാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ .
നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫൂട്ട്പ്രിന്‍റ്സ് ഓണ്‍ ദ് വാട്ടര്‍’ എന്ന ഇന്തോ-ബ്രിട്ടിഷ് സിനിമയുടെ ഷൂട്ടിങ്ങിനാണ് ലെന ബ്രിട്ടനിലെത്തിയത്.