മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകാൻ നടി മിനു മുനീർ ; പരാതി നൽകുന്നത് ഇ-മെയിൽ വഴി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടൻ മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ലൈംഗിക പീഡന പരാതി നൽകാനൊരുങ്ങി നടി മിനു മുനീർ. മുകേഷിന് പുറമേ ജയസൂര്യ മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും 2 പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നൽകും. സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിൽ മുഖേന പരാതി നൽകാനാണ് ആലോചന. കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ മിനുവിനെ ബന്ധപ്പെട്ടിരുന്നു. പരാതിയുമായി മുന്നോട്ടു പോകുമെന്ന് മിനു അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു.

നടൻമാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി നടി മിനു മുനീർ രം​ഗത്തെത്തിയത്. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീർ മാധ്യമങ്ങളോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നിൽനിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീർ പറഞ്ഞു. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്. താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു.

2008 ലാണ് ദേ ഇങ്ങോട്ട് നോക്കിയെ എന്ന ബാലചന്ദ്ര മേനോൻറെ സിനിമയിൽ അഭിനയിക്കുന്നത്. ആദ്യത്തെ ഷൂട്ടിങ് സെക്രട്ടേറിയേറ്റിലാണ്. ടോയ് ലറ്റിൽ പോയി വരുമ്പോൾ ഒരാൾ പിന്നിൽ നിന്ന് വന്ന് കെട്ടിപിടിച്ചു. തിരിഞ്ഞു നോക്കിയപ്പോഴും ഉപദ്രവം തുടർന്നു. തള്ളി മാറ്റിയശേഷം ഓടിപോവുകയായിരുന്നു. താഴെ ജഗതി ചേട്ടൻ ഉൾപ്പെടെ ഇരിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്. മിനുവിന് താൽപര്യമുണ്ടെങ്കിൽ പറയണമെന്ന് ജയസൂര്യ പറഞ്ഞു. പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ല. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്. അന്നും പ്രതികരിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് ഒക്കെ അറിഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്ന മുകേഷിൻറെ പ്രതികരണത്തെ തുടർന്നാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പറയുന്നത്. ഉപ്പു തിന്നവൻ വെള്ളം കുടിക്കണം. കലണ്ടർ എന്ന സിനിമയിലാണ് മുകേഷിനെ പരിചയപ്പെടുന്നത്. വൈറ്റിലയിൽ ഫ്ലാറ്റുണ്ട്. വരണമെന്നാണ് മുകേഷ് പറ‍ഞ്ഞത്. നാടകമേ ഉലകം എന്ന വിജി തമ്പിയുടെ സിനിമയിൽ അഭിനയിക്കുമ്പോൾ എൻറെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നത്. മുറിയിൽ വന്ന് വാതിലിൽ മുട്ടി. പിന്നീട് അകത്തേക്ക് കയറി.

ഗൗനിക്കേണ്ടവരെയൊക്കെ ഗൗനിച്ചാലെ പരിഗണനയുണ്ടാകുകയുള്ളുവെന്നും പറഞ്ഞ് എന്നെ കിടക്കയിലേക്ക് ബലമായി കിടത്തി. പിന്നീട് താൻ അവിടെ നിന്ന് പോവുകയായിരുന്നു. ഇത്തരം സംഭവങ്ങളെ തുടർന്ന് ഇനി മലയാളത്തിൽ അഭിനയിക്കാൻ ഇല്ലെന്നും അന്ന് പറഞ്ഞിരുന്നു. മണിയൻപിള്ള രാജു രാത്രി വാതിലിൽ മുട്ടി. കലണ്ടർ സിനിമയിൽ രാജു ചേട്ടൻറെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. എൻറെ വണ്ടിയിലാണ് ഒരു ദിവസം മണിയൻപിള്ള രാജുവിനെ പ്രൊഡക്ഷൻ ടീം കയറ്റിയത്. വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. തൻറെ റൂമിൽ രാത്രി വരുമെന്ന് പറഞ്ഞു. അങ്ങനെയാണ് രാത്രി വാതിലിൽ വന്ന് മുട്ടിയതെന്നും മിനു മുനീർ പറഞ്ഞു.

അമ്മയിൽ അംഗത്വം ലഭിക്കുന്നതിനായി അപേക്ഷ നൽകാൻ ഇടവേള ബാബു ഫ്ലാറ്റിലേക്ക് വിളിച്ചു. തുടർന്ന് തന്നെ കെട്ടിപിടിച്ചു. പിന്നീട് അവിടെ നിന്ന് ഇറങ്ങിപോവുകയായിരുന്നു. താനറിയാതെ അമ്മയിൽ അംഗത്വം എടുക്കാൻ നോക്കുകയായിരുന്നുവെന്നും താനറിയാതെ ഒന്നും നടക്കില്ലെന്നുമാണ് പിന്നീട് മുകേഷ് പറഞ്ഞത്. ലൈംഗിക ചുവയോടെ വളരെ മോശമായിട്ടാണ് മുകേഷ് സംസാരിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ നോബിളും തന്നെ ഉപദ്രവിച്ചു. കാറിനുള്ളിൽ വച്ച് കടന്നുപിടിക്കുകയും സ്വകാര്യഭാഗങ്ങളിൽ ഉമ്മ വെക്കുകയും ചെയ്തു. പ്രതിരോധിച്ചിട്ടും ഉപദ്രവം തുടർന്നു. ഡോർ തുറന്ന് ചാടാനൊരുങ്ങിയപ്പോഴാണ് അങ്ങേര് നിർത്തിയത്.-മിനു മുനീർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...