വിഘ്നേഷിന് 39-ാം പിറന്നാൾ ; ആശംസയുമായി നയന്‍താര

For full experience, Download our mobile application:
Get it on Google Play

ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന് പിറന്നാളാശംസയുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് വിക്കി എന്നു വിളിക്കുന്ന വിഘ്‌നേഷിന് ജന്‍മദിനാശംസ അറിയിച്ചിരിക്കുന്നത്. വിഘ്നേഷിന്‍റെ 39-ാം പിറന്നാളാണിത്. “എന്റെ എല്ലാമെല്ലാമായവന് പിറന്നാളാശംസകൾ. വാക്കുകള്‍കൊണ്ട് വര്‍ണിക്കാവുന്നതിനപ്പുറം ഞാന്‍ താങ്കളെ സ്‌നേഹിക്കുന്നു! താങ്കളുടെ എല്ലാ ജീവിതാഭിലാഷങ്ങളും ഈശ്വരന്‍ സഫലമാക്കട്ടെ എന്റെ ഉയിര്‍ ഉലകമേ”, നയന്‍താര കുറിച്ചിരിക്കുന്നു. 2022 ജൂണ്‍ മാസത്തിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. രജനികാന്ത്, ഷാരൂഖ് ഖാന്‍, സൂര്യ, അറ്റ്‌ലീ തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. വാടകഗര്‍ഭപാത്രത്തിലൂടെ ഇരുവരും ഉലകം, ഉയിര്‍ എന്നീ കുട്ടികളുടെ മാതാപിതാക്കളുമായി.

സ്വകാര്യജീവിതത്തില്‍ നിന്നുള്ള സന്തോഷമുഹൂര്‍ത്തങ്ങള്‍ നയന്‍താരയും വിഘ്‌നേഷും സാമൂഹികമാധ്യമത്തിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ‘തങ്കം’ എന്നാണ് വിഘ്‌നേഷ് നയന്‍താരയെ സ്നേഹത്തോടെ സംബോധന ചെയ്യാറ്.വിവാദത്തെ തുടര്‍ന്ന് ഒടിടി പ്ലാറ്റ്‌ഫോമില്‍നിന്ന് പിന്‍വലിച്ച അന്നപൂരണി എന്ന ചിത്രമാണ് നയന്‍താരയുടേതായി ഒടുവിലെത്തിയ ചിത്രം. അതിനുതൊട്ടുമുമ്പ് ഷാരൂഖ് ഖാന്റെ നായികയായി ജവാന്‍ എന്ന ചിത്രത്തിലെത്തിയിരുന്നു. ഇതാകട്ടെ നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...