വിമാനത്തിൽ നടിക്കുനേരെ ലൈംഗികാതിക്രമം ; വ്യവസായി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഡൽഹി – മുംബൈ വിമാനത്തിൽ നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യവസായിയെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 14 ന് സഹർ പോലീസ് രജിസ്റ്റർ ചെയ്​ത കേസിലാണ് ഗാസിയാബാദ്​ സ്വദേശി നിതിൻ അറസ്റ്റിലായത്​​. ഡൽഹിയിൽനിന്ന്​ വിമാനത്തിൽ മുംബൈയിലേക്ക് മടങ്ങുകയായിരുന്ന നടി തന്‍റെ ഹാൻഡ്‌ബാഗ് പുറത്തെടുക്കാൻ ഓവർഹെഡ് സ്റ്റോറേജ് തുറക്കുമ്പോൾ ഇയാൾ അനുചിതമായി സ്​പർ​ശിച്ചെന്ന്​ പരാതിയിൽ പറയുന്നു.

കൂടാതെ ഇയാൾ നടിയെ തന്നിലേക്ക്​ പിടിച്ചുവലിക്കാനും ശ്രമിച്ചു. ഇതിനെ പ്രതിരോധിച്ച നടി വിഷയം കാബിന്‍ ക്രൂവിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്​ ഇവർ കസ്റ്റമർ റിലേഷൻ സംഘത്തിന്​ പരാതി നൽകാൻ നിർദേശിച്ചു. തുടർന്ന്​ നടി വെർസോവ പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തി. എന്നാൽ  സംഭവം അവരുടെ അധികാരപരിധിയിൽ അല്ലാത്തതിനാൽ സഹർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

അതേസമയം കാബിൻ ക്രൂ ഇയാളുടെ പേര്​ ചോദിച്ചപ്പോൾ സഹയാത്രികന്‍റെ പേര്​ നൽകിയത്​ ആശയക്കുഴപ്പം സൃഷ്​ടിച്ചു. രാജീവ്​ എന്നയാളുടെ പേരാണ്​ നൽകിയിരുന്നത്​. പോലീസ്​ രാജീവിനെ തേടി എത്തിയപ്പോൾ ഇയാൾ നിരപരാധിത്വം വ്യക്​തമാക്കി. പിന്നീട്​ ഇയാളുടെ അടുത്തുണ്ടായിരുന്ന നിതിനാണ്​ പ്രതിയെന്ന്​ മനസ്സിലാക്കുകയായിരുന്നു. രാജീവ് അയച്ചുകൊടുത്ത ഫോ​ട്ടോയിൽ നിന്ന്​ നടി പ്രതിയെ തിരിച്ചറിയുകയും ചെയ്​തു. വിവിധ വകുപ്പുകൾ പ്രകാരമാണ്​ ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...