ശബാന ആസ്മിയുടെ അപകടം ; അമിത വേഗത്തിന് ഡ്രൈവര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ:  നടി ശബാന ആസ്മിക്ക് അപകടം ഉണ്ടായ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ശബാന സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിനാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. ഡ്രൈവര്‍ അമലേഷ് യോഗേന്ദ്ര കാമത്തിനെതിരെ റായ്ഗഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് അമലേഷിനെതിരേ ചുമത്തിയിട്ടുള്ളതെന്ന് പോലീസ്  അറിയിച്ചു. അമലേഷിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും നോട്ടീസ് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. പുണെ-മുംബൈ എക്സ്‌ പ്രസ്സ് വേയില്‍ വെച്ചാണ് ശബാന സഞ്ചരിച്ചിരുന്ന കാര്‍ മുമ്പില്‍ പോവുകയായിരുന്ന ട്രക്കില്‍ ഇടിച്ചത്. അപകടസമയത്ത് ഭര്‍ത്താവും ഗാനരചയിതാവുമായ ജാവേദ് അഖ്തറും ശബാനയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ജാവേദിന് നിസാരപരിക്കുകളേ ഏറ്റിരുന്നുള്ളു.അപകടത്തില്‍ പരിക്കേറ്റ ശബാനയെ നവി മുംബൈയിലെ എം.ജി.എം. ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് അന്ധേരിയിലെ കോകില ബെന്‍ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും നട്ടെല്ലിനുമാണ് ശബാനയ്ക്ക് പരിക്കേറ്റിട്ടുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....