പോളിയോ മുക്ത ലോകത്തിനായി പ്രവര്‍ത്തിക്കണം : അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോന്നി : പോളിയോ മുക്ത ലോകത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി താലൂക്ക് ആശുപത്രിയില്‍ പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അയല്‍രാജ്യങ്ങളില്‍ പോളിയോ രോഗം നിലനില്‍ക്കുന്നതിനാല്‍ നമുക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട്. ഭാരതത്തെ 2014ല്‍ തന്നെ പോളിയോ മുക്തമാക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെന്നും എംഎല്‍എ പറഞ്ഞു.

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ എല്‍ ഷീജ മുഖ്യ പ്രഭാഷണം നടത്തി. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ പോളിയോ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം ബിനിലാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോജി എബ്രഹാം, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, മാസ് മീഡിയ ഓഫീസര്‍മാരായ ടി കെ അശോക് കുമാര്‍, സുനില്‍ കുമാര്‍, എംസിഎച്ച് ഓഫീസര്‍ ഉഷ ദേവി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.വി സാജന്‍, വ്യാപാരി വ്യവസായി സമിതി അംഗങ്ങളായ മാണിക്യം കോന്നി, തോമസ് കാലായില്‍, ടി. രാജഗോപാല്‍, ഡി അനില്‍കുമാര്‍, കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രേസ് മറിയം ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...