Tuesday, April 22, 2025 2:13 pm

‘ മതം മാറി , പേര് മാറ്റി, കണ്ണ് മാത്രം കാണുന്ന വസ്ത്രം ഇട്ടു,എന്നിട്ടും പീഡനമായിരുന്നു ’ ; ഡിവോഴ്സ് ആഘോഷിച്ച ശാലിനി പറയുന്നു

For full experience, Download our mobile application:
Get it on Google Play

തമിഴ് സീരിയൽ നടി ശാലിനി വിവാഹമോചനം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മുള്ളും മലരും എന്ന ടിവി സീരിയലിലൂടെ പ്രശസ്തയായ നടി ശാലിനിയാണ് കഥയിലെ താരം. ‘സൂപ്പർ മോം’ ഉൾപ്പെടെയുള്ള റിയാലിറ്റി ഷോകളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപായിരുന്നു ശാലിനി റിയാസിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് റിയ എന്നൊരു മകളുണ്ട്. വിവാഹശേഷമുള്ള ജീവിതം അതികഠിനമായിരുന്നുവെന്ന് ശാലിനി തുറന്നു പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. എന്തുകൊണ്ടാണ് താരം ഡിവോഴ്സ് ഇത്ര ആഘോഷമാക്കിയതെന്ന് ഇപ്പോൾ മനസിലാകുന്നുവെന്നാണ് ആരാധകർ കുറിക്കുന്നത്. മാസങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിലായിരുന്നു ശാലിനി തന്റെ പരാജയ വിവാഹ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

അഷ്ടിക്ക് വക ഇല്ലാത്ത കുടുംബത്തിൽ ജനിച്ച്, ചെറുപ്പം മുതൽ തന്നെ ജോലിക്ക് പോയി തുടങ്ങിയ ആളാണ് ശാലിനി. 18 വയസുള്ളപ്പോൾ വീട്ടുകാർ വിവാഹം ആലോചിച്ചെങ്കിലും, അപ്പോൾ വിവാഹം കഴിക്കാൻ താല്പര്യമില്ലാത്തതിനാൽ പഠിക്കാനും പാർട് ടൈം ആയി ജോയെടുക്കാനും വേണ്ടി ശാലിനി ഹോസ്റ്റലിലേക്ക് മാറി. ഇതിനിടെ മീഡിയയിൽ എത്തി. അതിനുശേഷമാണ് വീട്ടിൽ എന്തെങ്കിലും ഒക്കെ ഉണ്ടായത്. ടി.വി അടക്കം ഒന്നും വീട്ടിൽ ഇല്ലായിരുന്നു. പതുക്കെ ദുബായിൽ പോയി എല്ലാ തൊഴിലും ചെയ്തു. കുടുംബത്തെ ഒരു നല്ല നിലയ്ക്ക് എത്തിച്ച ശേഷമാണ് ശാലിനി തിരിച്ച് നാട്ടിലെത്തിയത്.

2012 ൽ ആയിരുന്നു ശാലിനിയുടെ വിവാഹം. ജോലി ചെയ്ത് പഠിച്ചു. രണ്ട് ഡിപ്ലോമ എടുത്തു. ശേഷം അറേഞ്ച് മാര്യേജ് നടത്തി. എന്നാൽ, കരുതിയത് പോലെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ മൂന്ന് മാസം കൊണ്ട് തന്നെ ആ ബന്ധം അവസാനിച്ചു. പരസ്പര സമ്മതത്തോടെ ആയിരുന്നു ആ വിവാഹമോചനം. 2015 ൽ വീണ്ടും മീഡിയയിൽ ജോലി ചെയ്യുന്ന സമയമാണ് ശാലിനി റിയാസിനെ പരിചയപ്പെടുന്നത്. അതോടെയാണ് താരത്തിന്റെ ജീവിതം തന്നെ മാറിമറിഞ്ഞത്. ദുബായിൽ വെച്ചായിരുന്നു പരിചയപ്പെട്ടത്.

‘പ്രണയിച്ച് അധികം വൈകാതെ തന്നെ ഞങ്ങൾ ഒന്നിക്കാൻ തീരുമാനിച്ചു. അവര് മുസ്ലിം ആയിരുന്നു. അതിനാൽ ഞാനും മുസ്ലിം ആയി. അവരും ഡിവോഴ്‌സ്ഡ് ആയിരുന്നു. അവരുമായി ഒന്നിച്ച് ജീവിക്കാൻ ഞാൻ മതം മാറി. ആധാർ കാർഡ് മുതൽ എല്ലാ രേഖകളിലും എന്റെ പേര് വരെ മാറ്റി. ശാലിനി അങ്ങനെ സാറാ മുഹമ്മദ് റിയാസ് ആയി മാറി. ആദ്യമൊക്കെ ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാൽ, മോൾ ജനിക്കുന്നതിന് മുൻപ് ഒരുപാട് പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ട്. നിരവധി തവണ തല്ല് കിട്ടിയിട്ടുണ്ട്. അവൻ നല്ലവൻ തന്നെയാണ്. എന്നാൽ, മദ്യപിച്ച് കഴിഞ്ഞാൽ അവന്റെ ഉള്ളിൽ രണ്ട് മൂന്ന് ആണുങ്ങൾ ഉള്ളത് പോലെ തോന്നും.

ഞാൻ ആണാണ് എന്ന തോന്നൽ അവന് കുടിച്ച് കഴിഞ്ഞാൽ ഭയങ്കരമായിട്ട് ഉണ്ടാകും. സ്ത്രീകളെ അടിക്കണം എന്നൊക്കെ അവന്റെ ചിന്തയിൽ ഉണ്ടാകും. അവന് വേണ്ടി ഞാൻ എല്ലാം വേണ്ടെന്ന് വെച്ചിരുന്നു. ഇന്നലെ വരെ ഉണ്ടായിരുന്നവർ ആരുമായും ബന്ധം ഇല്ലാതായി. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒക്കെ ഒഴിവാക്കി. ഫോൺ നമ്പർ മാറ്റി. എന്റെ അമ്മയുടെ നമ്പറും മാറ്റാൻ അവൻ ആവശ്യപ്പെട്ടു. അതെല്ലാം ചെയ്തു. കണ്ണ് മാത്രം കാണുന്ന വസ്ത്രത്തിലേക്ക് കൂടു മാറി. സിനിമ കണ്ട് ഉറക്കെ ചിരിച്ചപ്പോൾ എന്റെ കുടുംബത്തിലെ സ്ത്രീകൾ ഇങ്ങനെ ചിരിക്കാറില്ലെന്നു ശകാരിച്ചു. കാലങ്ങളോളം ഞാൻ ചിരിക്കാൻ തന്നെ മറന്നു. കഴിയുന്നത്രെ വീടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടി.

എന്നോട് പലരും പറഞ്ഞു, എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് സഹിക്കുന്നത്? നാട്ടിൽ പോയി സമാധാനത്തോടെ ജീവിച്ചുകൂടെ എന്ന്. എന്നാൽ, ഇതെന്റെ രണ്ടാം വിവാഹമായിരുന്നു. ഇതും ഞാൻ വേണ്ടെന്ന് വെച്ചാൽ പലരും പലതും പറയും. ഈ മീഡിയയിലുള്ള പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെയാണ് എന്നൊക്കെ അപവാദങ്ങൾ പറഞ്ഞുപറത്തും. ഒരു കുട്ടി ഉണ്ടായാൽ അവൻ മാറുമെന്ന് ഞാൻ കരുതി. എന്നാൽ, ഗർഭിണിയായ സമയത്തും പ്രശ്നങ്ങൾ ആയിരുന്നു. പലതവണ മർദ്ദനം ഏറ്റു. മോളെ ഓർത്ത് ഞാൻ എല്ലാം സഹിച്ചു. റിയ വന്ന ശേഷവും അവൻ മാറിയില്ല. ഒരു ദിവസം അലറി വിളിക്കുന്ന മകളുടെയും സ്വന്തം അമ്മയുടെയും മുന്നിൽ വെച്ച് നിർത്താതെ എന്നെ അടിച്ചു. എന്നാൽ, അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. മോളുടെ കരച്ചിൽ കണ്ടതും ഞാൻ അയാളെ തിരിച്ചടിച്ചു. നാല്‌ വർഷം ഞാൻ വാങ്ങിയ അടി, അന്ന് ഞാൻ തിരിച്ച് കൊടുത്തു.

അന്ന് എന്നെയും കുഞ്ഞിനെയും ദുബായിൽ തനിച്ചാക്കി നാടുവിട്ടു. ഞാൻ 15 ദിവസം കഴിഞ്ഞ് അവനെ തേടി കുംഭകോണത്തെ വീട്ടിലേക്ക് അന്വേഷിച്ചു ചെന്നു. അയാളുടെ അമ്മ മുഖത്തേക്ക് വാതിൽ അടച്ചു നിങ്ങളെ അറിയില്ല എന്ന് പറഞ്ഞു. പിന്നീട് പോലീസിൽ പരാതി നൽകി. പിന്നീട് ഞാൻ പോരാടി നേടിയ ജീവിതമാണ് എന്റേത്. ബിസിനസ് നടത്തി, എന്റെ ഐഡന്റിറ്റി എല്ലാം വീണ്ടും തിരിച്ച് പിടിച്ചു. സാറാ എന്ന പേരിൽ നിന്നും വീണ്ടും തിരിച്ച് ശാലിനി എന്ന പേരിലേക്ക് വന്നു. മീഡിയയിൽ കയറി ഇറങ്ങി അവസരങ്ങൾ തേടി. സ്വന്തമായി ബൂട്ടിക് ആരംഭിച്ചു’, ശാലിനി പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗുരുവായൂർ അമ്പലത്തിൽ ഹൈക്കോടതി വിധി ലംഘിച്ച് രാജീവ് ചന്ദ്രശേഖറിന്റെ റീൽസ് ചിത്രീകരണം

0
തൃശ്ശൂര്‍: ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ...

നെടുമങ്ങാട് ബസ് സ്റ്റേഷനിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

0
തിരുവനന്തപുരം: നെടുമങ്ങാട് ബസ് സ്റ്റേഷനിൽ യാർഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം...

പാർലമെന്റിന് മുകളിൽ ആരുമില്ല ; വീണ്ടും സുപ്രീംകോടതിയെ വിമർശിച്ച് ഉപരാഷ്ട്രപതി

0
ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ വീണ്ടും വിമർശനം ആവർത്തിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഭരണഘടനപ്രകാരം...

വിവാഹ ചടങ്ങിനിടെ വാഹനം പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പ് ; രണ്ടു പേര്‍ മരിച്ചു

0
ഭോജ്പൂര്‍ : വിവാഹ ചടങ്ങിനിടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്...