ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചു. കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ ജോയി സൈക്കിളിൽ പോകുന്നതിനിടെ രാത്രി കുഴിയിൽ വീഴുകയായിരുന്നു. പുതിയ കലുങ്ക് പണിയാനാണ് റോഡ് കുറുകെ പൊളിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഈ ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

കുഴിയിലേക്ക് വീണ് കഴുത്തൊടിഞ്ഞാണ് ജോയ് മരിച്ചിരിക്കുന്നത്. കേബിള്‍ ജോലിക്കെത്തിയവരാണ് ജോയ് വീണുകിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിലെ കുഴിക്കെതിരെ നിരവധി തവണ പരാതി നൽകിയെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. അപകടത്തിന് ശേഷമാണ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചതെന്നു പ്രദേശവാസികള്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

18 ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു ; വൈദ്യുതി പ്രതിസന്ധി ഒഴിയാനുള്ള വഴിതെളിയുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര മഴയെത്തുടര്‍ന്നുള്ള ആശങ്ക നെഞ്ചിടിപ്പ് കൂട്ടുമ്പോഴും വൈദ്യുതി...

കാലാവസ്ഥ പ്രതികൂലം ; മത്സ്യബന്ധനത്തിന് വിലക്ക്

0
തിരുവനന്തപുരം: ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് കേരളം-കര്‍ണാടക തീരങ്ങളില്‍...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,...

കനത്ത മഴ : വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര...