Wednesday, April 24, 2024 2:10 pm

എ.ഐ കാമറ ഈ മാസം 20 മുതൽ പിഴ ചുമത്തിയേക്കില്ലെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: മോട്ടോർ വാഹന വകുപ്പ് കൊ​ട്ടി​ഘോ​ഷി​ച്ച്​ നടപ്പാക്കിയ എ.​ഐ കാ​മ​റ​ വിവാദമായതിന് പിന്നാലെ, പിഴ ഉടൻ ഈടാക്കേണ്ടതില്ലെന്ന് നിർദേശം. നേരത്തെ ഈ മാസം 20 മുതൽ പിഴ ഈടാക്കു​മെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പദ്ധതി നടപ്പാക്കുന്ന കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ അന്തിമ ധാരണ പത്രം തയാറാക്കാത്ത സാഹചര്യത്തിലാണ് പിഴ ഈടാക്കാനുള്ള തീരുമാനം വൈകിപ്പിക്കുന്നത്. പരിപാലന​ച്ചിലവ് സംബന്ധിച്ച് ഒത്തുതീർപ്പിലെത്താത്തതാണ് ധാരണപത്രം വൈകാൻ ഇടയാക്കുന്നത്.

കാമറയുടെ ഉ​ദ്​​ഘാ​ട​നം കഴിഞ്ഞ മാസം 20ന് ന​ട​​ന്നെ​ങ്കി​ലും ഈ മാസം 19 വരെ പിഴ ഈടാക്കാതെ മുന്നറിയിപ്പ് നൽകാൻ മാത്രം നടപടി എടുക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചത്. എന്നാൽ, മുന്നറിയിപ്പ് നോട്ടീസ് വാഹന ഉടമകൾക്ക് അയക്കുന്നതിന്റെ തപാൽ ചിലവ് ആര് വഹിക്കുമെന്നതിനെ ചൊല്ലി കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിൽ തർക്കമായതോടെ നോട്ടീസ് അയക്കുന്നത് ​പോലും നടപ്പാക്കാനായിട്ടില്ല. അതിനിടെ കാമറകളുടെ കാ​ര്യ​ക്ഷ​മ​ത, പി​ഴ​വ്​ സാ​ധ്യ​ത എ​ന്നി​വ​യെ കു​റി​ച്ച്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കൈ​മ​ല​ർ​ത്തുകയാണ്.

സാ​​ങ്കേ​തി​ക കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പു​വ​രു​ത്താ​തെ​യാ​ണ്​ കാ​മ​റ പ​ദ്ധ​തി ​ന​ട​പ്പാ​ക്കി​യ​ത്. ഒ​രു റോ​ഡി​ലൂ​ടെ ഒ​രേ സ​മ​യം പ​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ നി​യ​മം ലം​ഘി​​ച്ചെ​ത്തി​യാ​ൽ കാ​മ​റ എ​ത്ര കു​റ്റം പി​ടി​കൂ​ടു​മെ​ന്ന്​ ഇ​നി​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന​റി​യി​ല്ല. പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ മ​റു​പ​ടി. നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ വി​ശ​ദ കു​റി​പ്പി​ലും കാ​മ​റ​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത എ​ത്ര​യെ​ന്നി​ല്ല. ക​​റു​ത്ത സീ​റ്റി​ൽ ക​റു​ത്ത കു​പ്പാ​യ​മി​ട്ട​യാ​ൾ സീ​റ്റ്​ ബെ​ൽ​റ്റ്​ ധ​രി​ച്ചോ ഇ​ല്ല​യോ എ​ന്ന്​ എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്ന​തി​ലെ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ദാ​ഹ​ര​ണം. കാ​ര്യ​ക്ഷ​മ​ത ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ചെ​യ്ത​തും അ​ശാ​സ്​​ത്രീ​യ സ​മീ​പ​നം.

ക​ൺ​ട്രോ​ൾ റൂ​മി​ൽ ര​ണ്ടോ മൂ​ന്നോ ഉ​ദ്യോ​ഗ​സ്ഥ​രെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ലൗ​ഡ്​ സ്പീ​ക്ക​ർ ഓ​ൺ ആ​ക്കി​യോ കാ​റി​ലെ സ്പീ​ക്ക​ർ വ​ഴി ബ​ന്ധി​പ്പി​ച്ചോ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചാ​ൽ എ​ങ്ങ​നെ പി​ടി​കൂ​ടു​മെ​ന്ന​തി​ലും അ​വ്യ​ക്ത​ത​യേ​റെ. ഫോ​ൺ കൈ​യി​ൽ പി​ടി​ച്ച്​ സം​സാ​രി​ക്കു​ന്ന​​ത്​ മാ​ത്ര​മേ കാ​മ​റ തി​രി​ച്ച​റി​യൂ. സം​സാ​രി​ക്കാ​ന​ല്ലാ​തെ ഫോ​ൺ കൈ​യി​ലെ​ടു​ത്താ​ൽ കാ​മ​റ പി​ടി​കൂ​ടു​മോ എ​ന്ന​തി​ലും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്​ ഉ​ത്ത​ര​മി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​മി​ല്ലാ​തെ ത​ന്നെ ഗ​താ​ഗ​ത ലം​ഘ​ന​ങ്ങ​ളെ​ല്ലാം പി​ടി​കൂ​ടി ക​ൺ​ട്രോ​ൾ റൂ​മി​ൽ എ​ത്തി​ക്കു​​മെ​ന്ന​താ​ണ്​ പു​തി​യ ട്രാ​ഫി​ക് എ​ഫോ​ഴ്സ്​​മെൻറ് സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്.

ഇ​പ്പോ​ൾ അ​വ​കാ​ശ​വാ​ദം വി​​ഴു​ങ്ങി​യെ​ന്നു മാ​ത്ര​മ​ല്ല, പൊ​ലീ​സ്​ ക​ൺ​ട്രോ​ൾ റൂം​ ​മാ​തൃ​ക​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചാ​ണ്​ കു​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി മാ​ന്വ​ലാ​യി ക​മ്പ്യൂ​ട്ട​റി​ലേ​ക്ക്​ ന​ൽ​കി ചെ​ലാ​ൻ ത​യാ​റാ​ക്കു​ന്ന​ത്.ന​മ്പ​ർ പ്ലേ​റ്റ്​ തി​രി​ച്ച​റി​ഞ്ഞ്​ വാ​ഹ​ന വി​വ​ര​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്കാ​ൻ സാ​ധി​ക്കു​ന്ന ‘ഓ​ട്ടോ​മാ​റ്റി​ക് ന​മ്പ​ർ പ്ലേ​റ്റ് റെ​ക​ഗ്നി​ഷ​ൻ കാ​മ​റ പ്രൊ​സ​സ​ർ’ മാ​ത്ര​മാ​ണ്​ പ​ദ്ധ​തി​യി​ൽ നി​ർ​മി​ത ബു​ദ്ധി എ​ന്ന്​ അ​വ​കാ​ശ​പ്പെ​ടാ​നാ​കു​ന്ന​ത്. ഈ ​സൗ​ക​ര്യ​മാ​ക​ട്ടെ, ന​ട​പ്പാ​ക്കി​യി​ട്ടു​മി​ല്ല.

726 കാ​മ​റ​ക​ളി​ൽ 675 ഉം ​ഹെ​ൽ​മ​റ്റും സീ​റ്റ്​ ബെ​ൽ​റ്റും പി​ടി​കൂ​ടാ​നാ​ണ്. 25 എ​ണ്ണം ​നോ ​പാ​ർ​ക്കി​ങ്​ മേ​ഖ​ല​യി​ൽ വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും. സി​ഗ്​​ന​ൽ ലം​ഘ​ന​ത്തി​ന്​ 18 എ​ണ്ണ​മാ​ണു​ള്ള​ത്. അ​മി​ത​വേ​ഗം പി​ടി​കൂ​ടാ​ൻ വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ച​വ​യ​ട​ക്കം എ​​ട്ടെ​ണ്ണ​വും. കാ​മ​റ​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത വി​ശ​ദീ​ക​രി​ക്കാ​ത്ത​തി​നാ​ൽ മ​റ്റ്​ എ.​ഐ കാ​മ​റ​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​നും ക​ഴി​യു​ന്നി​ല്ല. 98 ശ​ത​മാ​നം കൃ​ത്യ​ത​യു​ള്ള കാ​മ​റ​യും പ്രൊ​സ​സ​റു​മ​ട​ക്കം 60,000 -75,000 രൂ​പ​ക്ക്​​ വി​പ​ണി​യി​ലു​ണ്ട്. കെ​ൽ​ട്രോ​ൺ ന​ട​പ്പാ​ക്കി​യ​താ​ക​ട്ടെ മൂ​ന്നു​ ല​ക്ഷം രൂ​പ​യു​ടേ​താ​ണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിത്യേന 30 അപേക്ഷകരെ മാത്രം ടെസ്റ്റിന് ഹാജരാക്കിയാൽ മതിയെന്ന തീരുമാനം ; ഡ്രൈവിങ് ടെസ്റ്റ്...

0
കാക്കനാട് : ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാൻ പരീക്ഷാർഥികൾക്ക് ജൂൺ മാസം വരെ...

നീറ്റ് യുജി : സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു ; വിശദാംശങ്ങള്‍

0
ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി 2024 പരീക്ഷയുടെ സിറ്റി...

ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരില്ല ; പന്ന്യനെ തള്ളി എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം : തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന...

തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍ : പന്ന്യന്‍ രവീന്ദ്രന്‍

0
തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് ഇടതുസ്ഥാനാര്‍ത്ഥി...