വ്യോമസേന എഴുത്തുപരീക്ഷയിൽ ആൾമാറാട്ട ശ്രമം ; നാലുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ആവഡിയിലെ വ്യോമസേനാകേന്ദ്രത്തിൽ നടന്ന എഴുത്തുപരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹരിയാണ സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൗരവ് (21), അനിൽ (27) എന്നിവർ ആൾമാറാട്ടത്തിനും സവാൻ (25), ദീപക് (24) എന്നിവർ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷയിൽ കൃത്രിമംകാണിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റിലായത്. പരീക്ഷാഹാളിലേക്കു കടക്കാൻ ശ്രമിച്ചപ്പോൾ മുഖവും ഹാൾടിക്കറ്റിലെ ഫോട്ടോയും പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയാണ് കൗരവിനെയും അനിലിനെയും ആൾമാറാട്ടം നടത്തിയതിന് പിടികൂടിയത്.

ജി.എസ്.എം. ട്രാൻസ്‌മിറ്ററുകൾ, ബ്ലൂടൂത്ത് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷയിൽ കൃത്രിമംകാണിക്കാൻ ശ്രമിച്ചതിനാണ് സവാനെയും ദീപക്കിനെയും അറസ്റ്റു ചെയ്തതെന്നും ആവഡി മുത്താപുത്തുപേട്ട് പോലീസ് അറിയിച്ചു. നാലുപേരെയും വിശദമായി ചോദ്യംചെയ്തുവരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ പ്രസ്താവനയില്‍ കരുതലോടെ സിജെപി

0
ന്യൂഡല്‍ഹി: സിജെപി പാര്‍ട്ടി സ്ഥാപകര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം...

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ : ഡെപ്യൂട്ടി എം.ഡി. കൈസാദ് ഭറൂചയെ പരിഗണിക്കുന്നു

0
മുംബൈ : എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ പുതിയ സി.ഇ.ഒ. ആയി ഡെപ്യൂട്ടി മാനേജിങ്...

രാഗേഷ് കാരണമാണ് രണ്ട് എം എൽ എമാരെ യു ഡി എഫിന് കൂടുതൽ കിട്ടിയത്...

0
കണ്ണൂർ: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തിന്...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...