സുബ്ബലക്ഷ്മി കൊലക്കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ ; പ്രതികളിൽ ഒരാൾ കോട്ടയം സ്വദേശിനി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: തമിഴ്നാട് പൊള്ളാച്ചിയിൽ കോളജ് വിദ്യാർഥി സുബ്ബലക്ഷ്മി കൊല്ലപ്പെട്ട കേസിൽ പ്രതികളായ ദമ്പതികൾ പിടിയിൽ. പൊള്ളാച്ചി സ്വദേശി സജയ്, കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് കണ്ണൂരിൽ നിന്ന് പിടിയിലായത്. പ്രതികളെയും ഇവർ ഉപയോഗിച്ച ബൈക്കും തമിഴ്നാട് പോലീസിന് കൈമാറി. മെയ് രണ്ടിനാണ് ബികോം വിദ്യാർതിഥിയായ സുബ്ബലക്ഷ്മിയെ കാമുകൻ സജയും രേഷ്മയും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.

സജയിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് സുബ്ബലക്ഷ്മി കൊല്ലപ്പെടുന്നത്. തുടർന്ന് സജയും രേഷ്മയും ബൈക്കിൽ കേരളത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സജയും രേഷ്മയും തലശ്ശേരി വഴി കണ്ണൂരിലെ ലോഡ്ജിലെത്തിയത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന തമിഴ്നാട് പൊലീസ് വിവരം കേരളാ പോലീസിന് കൈമാറുകയായിരുന്നു. കണ്ണൂർ സിറ്റി പോലീസിന്‍റെ സഹായത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...