‘ പ്രദേശത്ത് ഒന്നിലധികം കടുവകളുണ്ട് , ജോലിക്കുപോകാൻ പോലുമാകാത്ത സ്ഥിതി ; കൂടുവെക്കണം എന്ന ആവശ്യവുമായി കല്ലാര്‍ എസ്റ്റേറ്റിലെ നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

മൂന്നാർ: കല്ലാര്‍ എസ്റ്റേറ്റിൽ നിരന്തരമിറങ്ങുന്ന കടുവയെ പിടികൂടാന്‍ കൂടുവെക്കണമെന്ന് നാട്ടുകാര്‍. വളർത്തുമൃഗങ്ങളെ നിരന്തരം അക്രമത്തിനിരയാക്കാൻ തുടങ്ങിയതോടെ ജോലിക്കുപോകാൻ പോലുമാകാത്ത സ്ഥിതിയിലാണ് തോട്ടം തോഴിലാളികള്‍. പ്രദേശത്ത് ഒന്നിലധികം കടുവകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കല്ലാര്‍ എസ്റ്റേറ്റില്‍‍‍‍‍‍ നിരന്തരം വളര്‍ത്തുമൃഗങ്ങളെ അക്രമിക്കുന്നത് കടുവയെന്ന് നാട്ടുകാരും വനംവകുപ്പും ഉറപ്പിക്കുന്നത് തോട്ടത്തിനുള്ളിലൂടെ കടന്നുപോയ ജീപ്പ് ഡ്രൈവര്‍ ചിത്രമെടുത്തതോടെയാണ്. സംഭവം നടന്നിട്ട് മുന്നു ദിവസം കഴിഞ്ഞെങ്കിലും കാര്യമായ നടപടിയോന്നുമില്ല.

ഇതിനിടെ പലയിടങ്ങളില്‍ കടുവയെ തോട്ടം തോഴിലാളികള്‍ കണ്ടു. ഇതോടെയാണ് ഒന്നിലധികം കടുവകള്‍ പ്രദേശത്തുണ്ടെന്ന നിഗമനത്തില്‍ നാട്ടുകാരെത്തിയിരിക്കുന്നത്. എന്നാല്‍ വനംവകുപ്പ് ഇതുറപ്പിക്കുന്നില്ല. കടുവ ഭീതി മുലം പ്രദേശത്തെ തോട്ടം തോഴിലാളികള്‍ ജോലിക്ക് പോകുന്നില്ല. വനംമന്ത്രി ഇടപെട്ട് കൂടുവച്ച് പിടിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. വനംവകുപ്പ് കാര്യമായോന്നും ചെയ്യാത്തതില്‍ വലിയ പ്രതിക്ഷേധമുണ്ട് പ്രദേശവാസികള്‍ക്ക് അതെസമയം കടുവ കാടിന് പുറത്തെത്താതിരിക്കാന്‍ നടപടിയെടുക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്‍റെ പ്രതികരണം. കൂടുവെച്ച് പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്നും വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...