ബോളിവുഡ് സംവിധായകനിൽ നിന്ന് ലൈംഗികാതിക്രമം, വെളിപ്പെടുത്തലുമായി നടി ശിൽപ ഷിൻഡെ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിൽ ചർച്ചയാവുന്നതിനിടെ ​​ബോളിവുഡ് സംവിധായകനിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി താരം. നടി ശിൽപ ഷിൻഡെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ ബോളിവുഡ് സംവിധായകനിൽ നിന്നും ​ലൈംഗികാതിക്രം നേരിടേണ്ടി വന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. സംവിധായകൻ ആവശ്യപ്പെട്ടത് പ്രകാരം ഓഡിഷനിൽ അഭിനയിക്കുകയായിരുന്ന തനിക്ക് നേരെ ​അയാൾ ​ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഒടുവിൽ സംവിധായകനെ തള്ളിമാറ്റിയാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും നടി പറഞ്ഞു.

കരിയറിൽ വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന 1988-89 കാലയളവിലാണ് തനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ഓഡീഷനായി എത്തിയപ്പോൾ സംവിധായകൻ ഒരു വസ്ത്രം നൽകി അത് ധരിച്ച് ഒരു സീൻ അഭിനയിച്ച് കാണിക്കാൻ പറഞ്ഞു. ആദ്യം ആവശ്യം താൻ നിഷേധിച്ചുവെങ്കിലും പിന്നീട് ഇതിന് തയാറായി. സീൻ അഭിനയിക്കുന്നതിനിടെ സംവിധായകൻ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെങ്കിലും താൻ അയാളെ തള്ളിമാറ്റി. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇതേ സംവിധായകനെ കാണാനിടയായി. അയാൾക്ക് തന്നെ ഓർമയുണ്ടായിരുന്നില്ല. ഒന്നും സംഭവിക്കാത്തത് പോലെ സംസാരിച്ച അയാൾ തനിക്ക് ഒരു റോൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ താൻ അത് നിരസിക്കുകയാണുണ്ടായതെന്നും നടി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...