സാന്ത്വന സ്പര്‍ശം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 25,000 രൂപ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏറെ പ്രതീക്ഷയുമായാണ് പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി അനില്‍കുമാര്‍ തന്റെ വൈകല്യങ്ങളേയും അവശതകളേയും വകവയ്ക്കാതെ സാന്ത്വന സ്പര്‍ശം അദാലത്തിനെത്തിയത്. പ്രതീക്ഷ തെറ്റിയില്ല. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് അനില്‍കുമാറിന് സഹായഹസ്തമായി.

അംഗ പരിമിതനും കിടപ്പു രോഗിയുമായ അനില്‍കുമാര്‍(48) തന്റെ ചികിത്സയ്ക്കും ഭവന നവീകരണത്തിനു സഹായത്തിനുമായാണ് അപേക്ഷ നല്‍കിയിരുന്നത്. 80 വയസുള്ള അമ്മയാണ് അനില്‍കുമാറിനെ നോക്കുന്നത്. അനില്‍ കുമാറിന്റെ പെന്‍ഷന്‍ മാത്രമാണ് ആശ്രയം. പരാതി നല്‍കുവാനായെത്തിയ അനില്‍കുമാറിന്റെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ മന്ത്രി എ.സി. മൊയ്തീനും വീണാ ജോര്‍ജ് എം.എല്‍.എ യും അനില്‍കുമാറിന്റെ അടുക്കലേക്കെത്തി. പരാതി കേട്ട മന്ത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25000 രൂപ അനുവദിച്ചു നല്‍കി. തുക അനുവദിച്ചു നല്‍കിയെന്ന വിവരം കേട്ട് സന്തോഷത്തോടെ മനസു നിറഞ്ഞാണ് അനില്‍കുമാറും അമ്മയും യാത്രയായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...