Wednesday, May 14, 2025 2:56 pm

‘ആദാമിന്റെ ചായക്കട’ മാലിന്യം തോട്ടിൽ തളളി ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബീച്ചിന് സമീപത്തെ ആദാമിന്റെ ചായക്കടയിൽ നിന്നുള്ള മാലിന്യം മലാപറമ്പ് ബൈപാസിന് സമീപത്തെ തോട്ടിൽ തളളിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ചേവായൂർ മേഖല പ്രവർത്തകർ ബൈപാസിലെ ആദാമിന്റെ ചായകടയ്ക്ക് മുമ്പിൽ പ്രതിഷേധം നടത്തി. വലിച്ചെറിഞ്ഞ മാലിന്യകെട്ടിലെ മൂന്ന് ചാക്ക് ഷോപ്പിന് മുൻപിൽ പ്രദർശിപ്പിച്ചായിരുന്നു പ്രതിഷേധം.

വിവരം അറിഞ്ഞ് വഴി യാത്രക്കാരും തടിച്ച് കൂടി അനുഭാവം പ്രകടിപ്പിച്ചതോടെ പ്രതിഷേധം കൂടുതൽ കനത്തു. നേരത്തെയും  കടക്കെതിരെ  സമാന പരാതി  ഉയർന്നിരുന്നു.  സ്ഥാപനത്തിന്റെ ജനറൽ മാനേജറെ പ്രതിഷേധം അറിയിച്ചപ്പോൾ മറുപടിയൊന്നും ലഭിച്ചില്ല. പ്രശ്ന പരിഹാരത്തിന് ഡി വൈ എഫ് ഐ അറിയിച്ചിട്ടും നേരിൽ വരാൻ വിസമ്മതിച്ചു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനിടയിൽ വാർഡ് കൗൺസിലർ എം എൻ പ്രവീൺ, നടക്കാവ് പോലീസ് ഇടപെട്ട് പ്രശ്ന പരിഹാരത്തിന്  വഴി തെളിയുകയായിരുന്നു.

തുടർന്ന് സ്വന്തം സ്ഥലത്ത് മാലിന്യം സംസ്കരിക്കാമെന്ന സ്ഥാപനവുമായി ബന്ധപെട്ടവർ ഉറപ്പ് നൽകിയ ധാരണയിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. മാലിന്യം നീക്കം ചെയ്യാൻ ഏർപ്പെടുത്തിയ സ്വകാര്യ ഏജൻസി ചെയ്ത വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്ന് ആദാമിന്റെ ചായക്കട അധികൃതർ പറയുന്നത്. ഡി വൈ എഫ് ഐ ചേവായൂർ മേഖല പ്രസിഡന്റ്  എം സി ബിനേഷ് , സെക്രട്ടറി എൻ സനൂപ്, ജോയിന്റ് സെക്രട്ടറി  രഞ്ജിത്ത്, കമ്മിറ്റി അംഗങ്ങളായ ഷംനാസ് , ഷാമിൽ , റിനിത്ത്   എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഡ്വ. ബെയ്ലിൻ ദാസിനെതിരെ നടപടിയുമായി ബാർ കൗൺസിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ്...

ചൈനയിലേയും തുർക്കിയിലേയും ഔദ്യോഗിക മാധ്യമങ്ങളുടെ എക്‌സ് അക്കൗണ്ടുകൾ വിലക്കി ഇന്ത്യ

0
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ...

വ്യാപക മഴക്ക് സാധ്യത ; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: ഇന്ന് വ്യാപക മഴക്ക് സാധ്യത. 6 ജില്ലകളിൽ യെല്ലോ അലർട്ട്...

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസകായിക പ്രോത്സാഹന അവാർഡ്

0
തിരുവനന്തപുരം : കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസകായിക...